SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.48 PM IST

കുട്ടിയുടെ മാല മോഷ്ടിച്ച യുവതിയുടെ വയറ്റിൽ സ്വർണക്കമ്മലും

Increase Font Size Decrease Font Size Print Page

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി മറ്റൊരു സ്വർണക്കമ്മൽ

കൂടി വിഴുങ്ങിയതായി ഡോക്ടർമാർ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിലാണ് ഒരു സ്വർണക്കമ്മൽ കൂടി കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ പാലേമാട് കല്ലൻകുന്നൻ സമീനയെ(35) കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മാല വീണ്ടെടുക്കാനായി നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ മാലയ്ക്ക് പുറമെ സ്വർണക്കമ്മൽ കൂടി കണ്ടെത്തിയതെന്ന് മെഡി.കോളേജ്ഡോക്ടർമാർ പറഞ്ഞു. ഇതവരുടെ കമ്മൽ തന്നെയെന്നാണ് സംശയം. കുട്ടിയുടെ സ്വർണമാലയല്ല തന്റെ സ്വർണമാണ് വിഴുങ്ങിയതെന്ന് വരുത്തിത്തീർക്കാൻ യുവതി തന്റെ കമ്മൽ വിഴുങ്ങിയതെന്നാണ് വിവരം. വയറിളക്കി മാല വീണ്ടെടുക്കാനുള്ള ശ്രമം ശനിയാഴ്ചയും ഫലം കണ്ടില്ല. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ തൊണ്ടി മുതൽ കണ്ടെത്തുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയാക്കിയ യുവതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.

TAGS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.