SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.41 PM IST

ആയിരത്തിലേറെ വില്ലേജ് ഓഫീസുകൾ സ്മാർട്ടായി

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: ആയിരത്തിലേറെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറിയെന്ന് മന്ത്രി കെ.രാജൻ.622 പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മിച്ചുവെന്നും 407 ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി നവീകരിച്ചെന്നും മന്ത്രി പറഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച 27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വട്ടിയൂർക്കാവിലെ പുതിയ മിനി റവന്യൂ ടവറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സേവനങ്ങൾ സ്മാർട്ട് ആയതോടെ ദിവസങ്ങളോളം വില്ലേജ് ഓഫീസ് കയറി ഇറങ്ങേണ്ട സ്ഥിതിക്ക് മാറ്റമുണ്ടായി. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ഓഫീസുകളായെന്ന് അധ്യക്ഷത വഹിച്ച വി. കെ പ്രശാന്ത് എംഎൽഎ പറഞ്ഞു.

TAGS: VILLAGE OFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY