SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.50 AM IST

ജൽജീവൻ: കുഴി അടയ്ക്കാൻ ഫണ്ടില്ലാതെ തദ്ദേശ സ്ഥാപനങ്ങൾ

Increase Font Size Decrease Font Size Print Page
jaljeevan

ആലപ്പുഴ: ജൽജീവൻ കുടിവെള്ള വിതരണ പദ്ധതിയ്ക്കായി കുഴിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കാനാവാതെ തദ്ദേശ സ്ഥാപനങ്ങൾ. ഫണ്ടില്ലാത്തതാണ് പ്രശ്നം. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. കേന്ദ്ര ഗ്രാന്റിൽ നിന്നുള്ള പണം കുടിവെള്ളം,ശുചിത്വ പദ്ധതി തുടങ്ങിയവയ്ക്ക മതിയാകാതിരിക്കുകയും പ്ളാൻ ഫണ്ടിന്റെ മൂന്നാം ഗഡു കുടിശികയായതിനാൽ റോഡിനുള്ള ഫണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ ചോദ്യം.

ഈ മാസം അവസാനത്തോടെയെങ്കിലും പ്ളാൻ ഫണ്ടിന്റെ മൂന്നാം ഗഡുവായ 3,000 കോടിയോളം ലഭിച്ചാലേ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കേണ്ട ജോലികളെങ്കിലും ചെയ്യാനാവൂ. അതേസമയം,വരൾച്ച രൂക്ഷമായിരിക്കെ അടിയന്തര ഫണ്ട് വിനിയോഗം ആവശ്യമായ കുടിവെള്ളവിതരണമുൾപ്പെടെയുള്ളവയ്ക്ക് പണം കണ്ടെത്തേണ്ട സ്ഥിതിയുമാണ്. വാട്ടർ അതോറിട്ടിയിലെ സാമ്പത്തിക പ്രതിസന്ധിയാണ് കുടിവെള്ള പദ്ധതിക്ക് കുഴിച്ച റോഡുകളുടെ നവീകരണം തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിച്ചത്. റോഡ് നവീകരണത്തിന് ചെലവാകുന്ന തുക മൂന്നുമാസത്തിനകം ജൽജീവൻ മിഷനിൽ നിന്ന് വാട്ടർ അതോറിട്ടി അനുവദിക്കുമെന്ന് ഉത്തരവിലുണ്ട്.

ജൽജീവനിൽ തകർന്ന

റോഡുകളുടെ എണ്ണം

പൊതുമരാമത്ത് വകുപ്പ്..........................6,866

റോഡ് ഫണ്ട് ബോർഡ്...............................515

പി.ഡബ്ല്യു.ഡി.(എൻ.എച്ച്).....................122

എൻ.എച്ച്........................................................129

കെ.എസ്.ടി.പി...............................................118

റോഡ് ഇൻഫ്രാസ്ട്രക്ചർകമ്പനി......12

ആകെ..........................................................7,762

റോഡുകളുടെ എസ്റ്റിമേറ്റ് വാട്ടർ അതോറിട്ടിയിൽ നിന്ന് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. റോഡ് നന്നാക്കാൻ കരാർ നൽകുന്നതിന് പണമില്ലാത്താണ് തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി.

-പഞ്ചായത്ത് സെക്രട്ടറി,

തദ്ദേശ സ്വയം ഭരണ വകുപ്പ്

TAGS: JALJEEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.