
തിരുവനന്തപുരം: സൈനിക സ്കൂൾ പ്രവേശനത്തിനെന്ന പേരിലുള്ള വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത വേണമെന്ന് സൈനിക വക്താവ് അറിയിച്ചു. കൗൺസലിംഗ്, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ച് വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് സന്ദേശങ്ങൾ ലഭിച്ചതായും പണം അടയ്ക്കാൻ ആവശ്യപ്പെട്ടതായും വിവരം കിട്ടിയിട്ടുണ്ട്. ഇത് വ്യാജ സന്ദേശമാണ്. കൗൺസലിംഗിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. https://pesa.ncog.gov.in/sainikschoolecounselling, https://sainikschooltvm.edu.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |