SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.14 PM IST

ക്ഷേത്രത്തിൽ മണി മുഴക്കുന്നത് വെറുതെയല്ല; ഇക്കാര്യം അറിഞ്ഞിരിക്കണം

Increase Font Size Decrease Font Size Print Page
bell

എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും പഞ്ചലോഹങ്ങൾ (ചെമ്പ്, വെള്ളി, സ്വർണം, വെളുത്തീയം, ഇരുമ്പ്) കൊണ്ട് നിർമ്മിച്ച മണിയുണ്ട്. ക്ഷേത്രത്തിലെ പൂജയുടെ സമയങ്ങളിലും ആരതി സമയത്തുമാണ് ഇത് സാധാരണയായി മുഴക്കാറുള്ളത്. എന്നാൽ ക്ഷേത്രത്തിൽ മണി മുഴക്കുത്തിന് പിന്നാലെ കാരണം പലർക്കും അറിയില്ല. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

പഞ്ചലോഹങ്ങൾ കൊണ്ട് നിർമ്മിക്കുന്ന മണി ഭൂമി,​ വായു,​ ആകാശം,​ ജലം,​ തീ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഇതിന്റെ ദെെർഷ്യമുള്ള ശബ്ദതംരഗങ്ങൾ നിങ്ങളുടെ ചുറ്റുപാടുമുള്ള ദുരാത്മാക്കളെ അകറ്റാൻ സഹായിക്കുമെന്നാണ് വിശ്വാസം. കൂടാതെ ഈ മണികളുടെ ശബ്ദം നമ്മുടെ ആന്തരിക ആത്മാവിനെ ഉണർത്തുകയും നെഗറ്റീവ് ചിന്തകളിൽ നിന്ന് മനസിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നുവെന്നും പറയപ്പെടുന്നു. ക്ഷേത്രങ്ങളിൽ ദെെവങ്ങളെ ആരാധിക്കുന്നതിന് മുൻപ് അല്ലെങ്കിൽ വീട്ടിൽ പൂജാ ചടങ്ങ് ആരംഭിക്കുന്നതിന് മുൻപ് ദെെവത്തെയും ദേവതകളെയും വിളിക്കുന്നതിനുള്ള ഒരു അടയാളമായാണ് മണി മുഴക്കുന്നത്.

ക്ഷേത്രങ്ങളിൽ മണി മുഴങ്ങുന്നതിലൂടെ ഉണ്ടാകുന്ന മൂർച്ചയുള്ള ശബ്ദം നിങ്ങളുടെ ശരീരത്തിലെ ഏഴ് ചക്രങ്ങളെ സജീവമാക്കുന്നു. ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് വിശ്വാസം. ഭഗവാന്റെ ശ്രദ്ധ നേടാനും നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനും മണികൾ മുഴക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നു. മുഴങ്ങുന്ന മണികൾ ക്ഷേത്രങ്ങളുടെ ആത്മീയ അന്തരീക്ഷം നിലനിർത്തുകയും വിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

TAGS: RITUALS, TEMPLE, BELLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY