SignIn
Kerala Kaumudi Online
Friday, 20 February 2026 1.20 AM IST

'എന്നിലുള്ള അദ്ഭുതത്തെ ഞാൻ ഇങ്ങനെ ആഘോഷിക്കുന്നു', നിറവയറിൽ മെഹന്ദിയിട്ട് നടി പ്രീത പ്രദീപ്

Increase Font Size Decrease Font Size Print Page
preetha-

സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് പ്രീത പ്രദീപ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങുകയാണ് താരം. കുഞ്ഞതിഥിയെ വരവേൽക്കുന്നതിന്റെ മുന്നോടിയായി ഉള്ള ഓരോ വിശേഷങ്ങളും പ്രീത ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നിറവ.റിൽ മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങളും വീഡിയോകളുമാണ് നടി കഴിഞ്ഞ ദിവസം പങ്കുവച്ചത്.

മാതൃത്വം എന്നാൽ വിശുദ്ധിയുള്ള സ്നേഹമാണ്. എന്നിലുള്ള അദ്ഭുതത്തെ ഞാൻ ഇങ്ങനെ ആഘോഷിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം പ്രീത കുറിച്ചത്. ഗർ‌ഭകാലം ഒൻപതാം മാസത്തിലേക്ക് കടന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

2019 ആഗസ്റ്റ് 25നായിരുന്നു പ്രീതയുടെയും വിവേകിന്റെയും വിവാഹം. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സന്തോഷവാർത്ത പ്രീതയെയും ഭർത്താവ് വിവേകിനെ.ും തേടിയെത്തുന്നത്. ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് വെളിപ്പെടുത്തുന്ന വീഡിയോയും പ്രീത നേരത്തെ പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ പ്രദീപ്കുമാറിന്റെയും ഉഷയുടെയും രണ്ടാമത്തെ മകളാണ് പ്രീത. മൂന്നുമണി എന്ന സീരിയലിലൂടെയാണ് പ്രീത ശ്രദ്ധ നേടിയത്. നർത്തകി ,​ അവതാരക എന്നീ നിലകളിലും ശ്രദ്ധേയയാണ്. എന്നി നിന്റെ മൊയ്തീൻ,​ പടയോട്ടം,​ അലമാര,​ സൺഡേ ഹോളിഡേ എന്നീ സിനിമകളിലും പ്രീത അഭിനയിച്ചിട്ടുണ്ട്.

TAGS: PREETHA, PREETHA PRADEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.