
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റുകളോടെ അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിഅംഗം രമേശ് ചെന്നിത്തല. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തിന് 26ന് രാഹുൽഗാന്ധി തറക്കല്ലിടും. വീടുവയ്ക്കാൻ സർക്കാർ ഭൂമി അനുവദിക്കാത്തതിനെ തുടർന്ന് സ്വന്തമായി വിലകൊടുത്ത് വാങ്ങിയ ഭൂമിയിലാണ് കോൺഗ്രസ് വാഗ്ദാനം നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാർദ്ദം നിലനിൽക്കുന്ന കേരളത്തെ അപമാനിക്കാനും വിദ്വേഷം പടർത്താനും ലക്ഷ്യമിട്ടിറങ്ങുന്ന 'കേരള സ്റ്റോറി' പോലുള്ള സിനിമകൾക്ക് പിന്നിൽ പ്രത്യേകലോബിയുണ്ടെന്നും അതിനെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |