SignIn
Kerala Kaumudi Online
Sunday, 22 February 2026 12.06 AM IST

ഈ നാളുകാരാണോ? നാളെ പണം തേടിയെത്തും, കൂടാതെ സ്ത്രീജനങ്ങൾ വഴി സുഖവും  സമാധാനവും

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ഫെബ്രുവരി 22 - 1199 കുംഭം 10 ഞായറാഴ്ച . ( 27 നാഴിക 51 വിനാഴിക വരെ അശ്വതി ശേഷം ഭരണി നക്ഷത്രം) [ പഞ്ചമി തിഥി 11 നാഴിക 0 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )


അശ്വതി: ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ജോലി ലഭ്യത. വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീന ഗൃഹ വാഹന യോഗം.

ഭരണി: മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും. സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം.

കാര്‍ത്തിക: സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷമത പാലിക്കണം. ഉപരിപഠനത്തിന്നു സാദ്ധ്യത. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

രോഹിണി: സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷമതയോടെ കൈകാര്യം ചെയ്യണം. സാമ്പത്തിക പിരിമുറുക്കം, മനഃശാന്തി അനുഭവത്തിൽ വരും.

മകയിരം: രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും. തൊഴില്‍ മേഖലയില്‍ ശ്രദ്ധിക്കണം. സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍.

തിരുവാതിര: പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത്. പ്രേമകാര്യങ്ങളില്‍ ‍സമാധാനക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍.

പുണര്‍തം: സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും. ബിസിനസ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാദ്ധ്യത.

പൂയം: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത. ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം, സാമ്പത്തിക കാര്യങ്ങളില്‍ പുതു വഴികള്‍.

ആയില്യം: ഊര്‍ജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റും, എല്ലാരംഗത്തുംഅഭിവൃദ്ധി.

മകം: കല വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശജോലിക്കുള്ള തടസം മാറും.

പൂരം: സ്വര്‍ണം, വൈദ്യുതി, നിയമ വകുപ്പ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം. ജോലിയില്‍ അനുകൂലമായ രീതിയില്‍ മാറ്റം, ഉന്നത സ്ഥാന ലഭ്യത.

ഉത്രം: ധനാഭിവൃദ്ധി, കുടുംബസുഖം, വിവാഹം മൂലം ഉയര്‍ച്ച. ഗൃഹം, വാഹനം എന്നിവ വാങ്ങും. ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.

അത്തം: ഉപരി പഠനം നടക്കും. ചിട്ടി, ഭാഗ്യക്കുറി, വായ്പ എന്നിവ ലഭിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം.

ചിത്തിര: ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, സുഹൃദ് ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം. കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം.

ചോതി: കുടുംബസുഖം, യാത്രയില്‍ നേട്ടം, കടബാദ്ധ്യതകള്‍ കുറയും. കുടുംബത്തില്‍ മംഗല്യ ഭാഗ്യം നടക്കും. പൂര്‍വിക സ്വത്തിന്റെ അനുഭവമുണ്ടാകും.

വിശാഖം: പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ദാമ്പത്യസുഖക്കുറവ്. അഗ്‌നി സംബന്ധമായ അപകടങ്ങള്‍, പണം കടം കൊടുക്കുത് സൂക്ഷിക്കണം.

അനിഴം: തന്റെതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകള്‍, വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. കള്ളക്കേസില്‍ പ്രതിയാകും, പ്രവര്‍ത്തന ശൈലികൊണ്ട് ചീത്തപ്പേരുണ്ടാകാം.

കേട്ട: അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്. ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധിക്കണം.

മൂലം: പുതിയ തൊഴില്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ വിജയം. അന്യരാജ്യത്ത് വിജയം, സ്നേഹശീലം.

പൂരാടം: ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും. കലാകായിക രംഗത്ത് അഭിവൃദ്ധി. കര്‍മ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മനഃശ്ശാന്തി തിരികെ ലഭിക്കും.

ഉത്രാടം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ബിസിനസ് പുനരാരംഭിക്കും. മനഃസാക്ഷിക്കു അനുസരിച്ച് പ്രവര്‍ത്തിക്കും, ഗുരുജന പ്രീതി.

തിരുവോണം: നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം. സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും, കഠിനമായ പരിശ്രമം വേണ്ടി വരും.

അവിട്ടം: സഹോദര സഹായം, ബിസിനസില്‍ നേട്ടം, ശത്രു ജയം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, കുടുംബസുഖം.

ചതയം: ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീജനങ്ങൾ വഴി സുഖവും സമാധാനവും. ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, ജോലിയില്‍ അനുകൂലമായ മാറ്റം.

പൂരുരുട്ടാതി: ഇടപാടുകളില്‍ വിജയം, ധനവരവ്, കലാപരമായി നല്ലസമയം, കൂര്‍മ്മ ബുദ്ധി. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും.

ഉത്തൃട്ടാതി: സന്താനത്തിനായി ആശുപത്രിയില്‍ പോകേണ്ടി വരും. കര്‍മ്മ രംഗത്ത് അംഗീകാരം. സാഹിത്യകാരന്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍, നല്ല മുന്നേറ്റം,

രേവതി: അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനി. സന്താനത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷ്മത.

TAGS: ASTROLOGY, YOURTOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.