
കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ സംരംഭകരിലേക്ക് എത്തിക്കുന്നതിനായി 'കോമ്പോസിറ്റ് കോമ്പറ്റീവ്‌നെസ് അവയർനെസ് വർക്ക്‌ഷോപ്പ്' സംഘടിപ്പിച്ചു. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിലെ ചടങ്ങ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെ.ബി.ഐ.പി. ചെയർമാനുമായ എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയവും കേരള വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായാണ് ഏകദിന ശില്പശാല ഒരുക്കിയത്. സംരംഭകർക്ക് വായ്പാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ഉത്പ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താനും ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്. കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയം ജോയിന്റ് സെക്രട്ടറി കേശവേന്ദ്ര കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |