
ആലപ്പുഴ: സ്പാർക്കിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തി രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാരോപിച്ച് ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനയായ എ.എച്ച്.എസ്.ടി.എയുടെ പ്രസിഡന്റ് എസ്.മനോജ് സർക്കാരിനെതിരെ സൈബർ സെല്ലിന്റെ ചാർജുള്ള എ.ഡി.ജി.പിക്ക് പരാതി നൽകി. ഡി.എ കുടിശ്ശിക അനുവദിച്ചതിനെ തുടർന്ന് സ്പാർക്കിൽ നിന്നും ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി വാട്സാപ്പ് വഴി സന്ദേശം അയക്കുന്നത് നിയമവിരുദ്ധമാണെന്നും,
ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം ശേഖരിക്കപ്പെട്ട വിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഗുരുതരമായ സർവ്വീസ് ചട്ടലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |