
തൃശൂർ: അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം 28ന് വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനത്തെ തെക്കെ ഗോപുര നടയിൽ നടക്കും. ' നിയമസഭാ തിരഞ്ഞെടുപ്പ് പ്രാതിനിധ്യ പോരാട്ടത്തിന്' എന്ന അജൻഡയുമായി നടക്കുന്ന സമ്മേളനനത്തിന് സമാജം രക്ഷാധികാരികളായ അഡ്വ.എം.എ.കൃഷ്ണനുണ്ണിയും ടി.ജി.രവിയും ചേർന്ന് ഭദ്രദീപം തെളിക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ.സുരേഷ് അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിൽ രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |