SignIn
Kerala Kaumudi Online
Tuesday, 24 February 2026 5.34 PM IST

'ഈ  വീഡിയോകൾ  എത്രപേരുടെ  കെെയിൽ  ഉണ്ട്, അവർ അത് എന്തുചെയ്യുമെന്ന് എനിക്കറിയില്ല'; വെളിപ്പെടുത്തി ആരതി കൃഷ്ണ

Increase Font Size Decrease Font Size Print Page
arathy-krishna

ഇൻഫ്ലുവൻസറും മിസ് കേരള ഫിറ്റ്‌നസ് ജേതാവുമായ ആരതി കൃഷ്ണയെ അറിയാത്ത മലയാളികൾ കുറവാണ്. തന്റെ കരിയറിനെയും സ്വകാര്യ ജീവിതത്തെയും തകർക്കുന്ന രീതിയിലെ സെെബർ ആക്രമണങ്ങൾ നടക്കുന്നതായി പറയുകയാണ് ഇപ്പോൾ ആരതി കൃഷ്ണ.

പൊതുവേദികളിൽ വസ്ത്രധാരണത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധകളെപ്പോലും ലെെംഗിക ചുവയോടെ ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുന്നതും തന്റെ വാക്കുകളെ വളച്ചൊടിച്ച് ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നതും തന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് ആരതി പറഞ്ഞു. കേവലം റീച്ചിന് വേണ്ടി പെൺകുട്ടിയുടെ അന്തസിനെ വിൽപനയ്ക്ക് വയ്ക്കുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ആരതി ആവശ്യപ്പെട്ടു.

'വളരെയധികം വിഷമത്തോടെയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. അത്താണിയിൽ ഒരു പ്രോഗ്രാമിന് പോയിരുന്നു. കഴിഞ്ഞൊരു പ്രോഗാമിന് ശേഷം വളരെ മോശമായ രീതിയിലുള്ള കുറെ വീഡിയോകൾ കണ്ടു. അതുകൊണ്ട് തന്നെ ഈ പ്രോഗ്രാമിന് പോയപ്പോൾ ഞാൻ എല്ലാ മീഡിയയോടും ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിരുന്നു. എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത് മീഡിയ ആണ്. ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിനെല്ലാം ഒരു പ്രധാന പങ്കുവഹിച്ചത് ഇവരാണ്. അതിന്റെ ബഹുമാനവും കടപ്പാടും എനിക്കുണ്ട്. പക്ഷേ കഴിഞ്ഞ പ്രോഗ്രാമിന്റെ വീഡിയോ പുറത്തുവന്നപ്പോൾ ഞാൻ പോലും അറിയാതെ എന്നെ വേറൊരു കാറ്റഗറിയിലേക്ക് പെടുത്തുന്നത് പോലെ തോന്നി. ഞാൻ അങ്ങനെ ഒരാളേയല്ല. എന്നെ അങ്ങനെ ആക്കാൻ ശ്രമിക്കരുതെന്ന് ഞാൻ എല്ലാ യൂട്യൂബേഴ്സിനോടും പറഞ്ഞു.

ഞാൻ അങ്ങനെ ഉള്ള ഒരു വസ്ത്രം ധരിച്ചിട്ടല്ലേ എന്ന് നിങ്ങൾക്കൊക്കെ തോന്നാം. കൊളാബ് ചെയ്യാറില്ല. ഒരു വിദേശ വനിത കുറച്ച് വസ്ത്രങ്ങൾ സമ്മാനമായി നൽകിയിരുന്നു. എന്നെ സംബന്ധിച്ച് ഒരു പ്രോഗ്രാമിന് വരുമ്പോൾ വസ്ത്രം സംഘടിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ളപ്പോൾ നമുക്ക് ഡ്രസ് കിട്ടുന്നത് വലിയ കാര്യമാണ്. കലക്ഷൻ ഡ്രസ് തരുമ്പോൾ അതിൽ നിന്ന് നമുക്ക് പാകമാകുന്നത് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്.

ചിലതൊന്നും നമ്മുടെ ശരീരത്തിനനുസരിച്ച് ഉള്ളതാകില്ല. ചിലത് കഴുത്ത് വളരെ ഇറങ്ങിയതാകും. ഈ ഒരു ചെറിയ കാര്യമല്ലേ ഉള്ളൂവെന്ന് കരുതിയാകും നമ്മൾ അത് ഉപോഗിക്കുക. ഒരേ സമയത്ത് പല കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ വസ്ത്രത്തിന്റെ കാര്യം ചിലപ്പോൾ മാനേജ് ചെയ്യാൻ പറ്റില്ല. ചിലപ്പോൾ കുനിയുമ്പോൾ വസ്ത്രത്തിന്റെ കഴുത്ത് ഇറങ്ങിപോകും. സ്ലിറ്റ് മാറി കിടക്കും. എല്ലാം ഒന്നും എപ്പോഴും ശ്രദ്ധിക്കാൻ പറ്റില്ല.

കഴിഞ്ഞദിവസം പങ്കെടുത്ത ചടങ്ങിൽ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. പരിപാടി കഴിഞ്ഞ് ചെരുപ്പ് ധരിക്കുന്നതിനിടെ വസ്ത്രത്തിന്റെ കഴുത്ത് പിടിച്ച് നേരെ ആക്കാന മറന്നു. ആ സമയത്ത് കഴുത്ത് ഇറങ്ങി കിടന്നത് ഫോക്കസ് ചെയ്ത് മുഴുവൻ കവർ ചെയ്ത് പല യൂട്യൂബേഴ്സും വീഡിയോ പങ്കുവച്ചു. ഞാൻ ഈ വീഡിയോ ഒന്നും നോക്കാറില്ല. പക്ഷേ ഇത് കാണുന്ന പലരും എനിക്ക് എടുത്ത് അയച്ചുതരികയാണ്. ഇത് ഞാൻ മാത്രമല്ല എന്റെ കുടുംബക്കാരും അമ്മയും എനിക്ക് ചുറ്റുമുള്ള ആൾക്കാരും കാണുന്നുണ്ട്. എന്റെ അമ്മ ഇത് കണ്ടിട്ട് ഒരുപാട് വിഷമിച്ചിട്ടുണ്ടാകും. ഞാൻ അങ്ങനെ ഒരാളേ അല്ലെന്ന് എന്റെ അമ്മയ്ക്ക് വ്യക്തമായി അറിയാം.

ഇത്തരം വീഡിയോകൾ എത്രപേരുടെ കെെയിൽ ഉണ്ട്, ഇവർ ഇതുകൊണ്ട് എന്താണ് ചെയ്യാൻ പോകുന്നത്, എവിടെയൊക്കെ പോസ്റ്റ് ചെയ്യും എന്നൊന്നും എനിക്കറിയില്ല. ഇനി എന്ത് ചെയ്യണം എന്നും എനിക്കറിയില്ല. ഇതെങ്ങനെ ബ്ലോക്ക് ചെയ്യണമെന്നും അറിയില്ല. എന്തെങ്കിലും കാര്യം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അത് പകുതി കട്ട് ചെയ്ത് വേറെന്തോ ആക്കി ലെെംഗിക ചുവയുള്ള രീതിയിൽ ആക്കി തീർക്കാൻ ശ്രമിക്കുകയാണ്'- ആരതി വ്യക്തമാക്കി.

TAGS: ARATHY KRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.