SignIn
Kerala Kaumudi Online
Thursday, 26 February 2026 3.35 AM IST

ജോർജുകുട്ടി ഇക്കുറിയും രക്ഷപ്പെടുമോ ? ദൃശ്യം 3 പുതിയ പോസ്റ്റർ

Increase Font Size Decrease Font Size Print Page
ss

പുഴയോരത്ത് ചിന്തിയിലാണ്ട് നിൽക്കുന്ന ജോർജുകുട്ടിയുമായി ദൃശ്യം 3 പുതിയ പോസ്റ്റർ. ദൃശ്യം എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിന്റെ മൂന്നാം ഭാഗവും അവസാന ഭാഗവും ഏപ്രിൽ 2ന് ലോകവ്യാപകമായി തിയേറ്ററിൽ. ഇക്കുറി ജോർജ് കുട്ടി അകത്താകുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

മോഹൻലാലിന്റെ ജോർജുകുട്ടിയും മീനയുടെ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകന്റെ കൂടപ്പിറപ്പുകളേപ്പോലെയാണ്. സ്വന്തം കുടുംബത്തിൻ്റെ രക്ഷക്കായി ഏതറ്റവും വരെ പോകാനിറങ്ങിത്തിരിക്കുന്ന ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. എത്ര പ്രതിസന്ധികളുണ്ടായാലും, കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ചു തീരുമാനമുള്ള ഒരു ഗൃഹനാഥന്റെ ആത്മസംഘർഷങ്ങൾ... ദൃശ്യം - 3 യിൽ എത്തുമ്പോൾ അതു വരെയുണ്ടാകുന്ന കാലയളവിന്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്.ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.

പനോരമ സ്റ്റുഡിയോസും , പെൻ സ്റ്റുഡിയോസും വേൾഡ് വൈഡ് തിയേറ്രർ റിലീസും , ഡിജിറ്റൽ റിലീസും സ്വന്തമാക്കിയിട്ടുണ്ട്. പി.ആർ. ഒ വാഴൂർ ജോസ്.

TAGS: DRISHYAM 3, POSTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.