SignIn
Kerala Kaumudi Online
Friday, 24 April 2026 10.45 PM IST

സ്കൂളിൽ കൗതുകമായി വെള്ളിമൂങ്ങ

Increase Font Size Decrease Font Size Print Page

കാട്ടാക്കട: സ്‌കൂളിൽ കൗതുകമായി വെള്ളിമൂങ്ങയെത്തി.കാട്ടാക്കട നെല്ലിക്കാട് ഫിലിപ്പ് ഉഴുനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വെള്ളി മൂങ്ങയെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ വന്നുപോയിരുന്ന വെള്ളിമൂങ്ങയെ അധികൃതർ പിടികൂടി വനം വകുപ്പിന് കൈമാറി.

ഇക്കഴിഞ്ഞ അഞ്ച് ദിവസമായി സ്‌കൂളിലെ മുകൾ നിലയിലെ ഹാളിലാണ് വെള്ളിമൂങ്ങയെ കണ്ടതെന്ന് അദ്ധ്യാപകൻ എസ്.മനു പറഞ്ഞു. വെള്ളിമൂങ്ങ ക്ലാസ് മുറികളിലേക്ക് പറന്നു കയറിയാൽ കുട്ടികൾക്ക് ഭയമുണ്ടാകുമെന്ന് കരുതി,സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ റൊസിയാമാർട്ടിനാണ് വെള്ളിമൂങ്ങയെ പിടികൂടിയത്.പിടികൂടുന്നതിനിടയിൽ മൂങ്ങയുടെ നഖം കൊണ്ട് സിസ്റ്ററിന്റെ കൈയ്ക്ക് ചെറിയ പരിക്കുമേറ്റു.സ്‌കൂൾ അധികൃതർ വനം വകുപ്പിൽ അറിയിച്ചതനുസരിച്ച് പരുത്തിപ്പള്ളി ആർ.ആർ.ടി സംഘമെത്തി വെള്ളിമൂങ്ങയെ ഏറ്റുവാങ്ങി.

TAGS: LOCAL NEWS, THIRUVANANTHAPURAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ