SignIn
Kerala Kaumudi Online
Thursday, 26 February 2026 1.17 PM IST

'ശ്രീനിയേട്ടനെ അവസാനമായി കാണാൻ ഞാനും ജയറാം എത്താത്തതിന് കാരണമുണ്ട്'; തുറന്നുപറഞ്ഞ് ഉർവശി

Increase Font Size Decrease Font Size Print Page

jayaram

നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകൻ,​ തിരക്കഥാകൃത്ത്,​ ഡബ്ബിംഗ് ആർട്ടിസ്റ്റ് തുടങ്ങിയവയിൽ കഴിവ് തെളിച്ച അതുല്യപ്രതിഭയാണ് ശ്രീനിവാസൻ. താരത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാളികളെ ഒന്നാകെ സങ്കടത്തിലാഴ്‌ത്തിയിരുന്നു. ശ്രീനിവാസനെ അവസാനമായി കാണാൻ സിനിമാ മേഖലയിൽ നിന്ന് നിരവധിപേരാണ് എത്തിയത്. എന്നാൽ നടൻ ജയറാമും നടി ഉർവശിയും അവസാനമായി ശ്രീനിവാസനെ കാണാൻ എത്തിയിരുന്നില്ല.

അന്ന് ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഒട്ടനവധി ചിത്രങ്ങളിൽ ജയറാമും ഉർവശിയും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജയറാം സെെബർ ആക്രമണം വരെ നേരിട്ടിരുന്നു. ശ്രീനിവാസനെ അവസാനമായി കാണാൻ കേരളത്തിന് പുറത്തുള്ള താരങ്ങൾ പോലും വന്നുവെന്നും ജയറാം എത്തിയില്ലെന്നും പലരും വിമർശിച്ചു.

ഇപ്പോഴിതാ ഈ വിഷത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഉർവശി. അടുത്തിടെ ഒരു മലയാള മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീനിവാസനെ കാണാൻ ജയറാം വരാതിരുന്നതിന്റെ കാരണം എനിക്ക് വ്യക്തമായി അറിയാമെന്നാണ് ഉർവശി പറയുന്നത്.

'ശ്രീനിവാസനെ കാണാൻ ജയറാം വരാതിരുന്നതിന്റെ കാരണം എനിക്ക് വ്യക്തമായി അറിയാം. ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഒരു അവസ്ഥയിൽ ആ സിനിമയിൽ പെട്ടുപോയിരുന്നു. അല്ലെങ്കിൽ ജയറാം വരാതെ ഇരിക്കുമോ?​ എത്ര സിനിമകൾ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇട്ടിട്ട് വന്നാൽ ആ സിനിമ പകുതിയിൽ നിന്നുപോകും. നിന്നുപോയാൽ സംവിധായകനേയും നിർമാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മൾ തള്ളിവിടുത് പോലാകും. അങ്ങനൊരു അവസ്ഥയിൽ ആയിരുന്നതിനാലാണ്. ഇല്ലെങ്കിൽ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാൻ. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കറിയാം ശ്രീനിയേട്ടനുമറിയാം. അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയാം'- ഉർവശി വ്യക്തമാക്കി.

TAGS: JAYARAM, SREENIVASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.