
തിരുവനന്തപുരം: ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്ട്സും യൂറോപ്പിലെ പ്രമുഖ സ്വകാര്യ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ കെയർ ഗേറ്റ്സുമായി കരാർ ഒപ്പുവച്ചു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയും കെയർ ഗേറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫിറുസ് മെറ്റ്ലറുമാണ് കരാർ കൈമാറിയത്. നഴ്സുമാർ, ആരോഗ്യ- ഇതര മേഖലകളിലെ പ്രൊഫഷണലുകൾ, ടെക്നിഷ്യൻമാർ, ബസ് ഡ്രൈവർമാർ തുടങ്ങിയവർക്കാണ് റിക്രൂട്ട്‌മെന്റ് സാദ്ധ്യത.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബി 2 ലെവൽ വരെ സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം, സൗജന്യ ഹോസ്റ്റൽ സൗകര്യം, ജർമ്മനിയിലെത്തിയ ശേഷമുളള പിന്തുണ എന്നിവയെല്ലാം ലഭിക്കും. ജർമ്മൻ ഭാഷയിൽ ബി 2 യോഗ്യത നേടിയ നഴ്സ്‌മാർക്ക് ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ നിയമനം വേഗത്തിലാക്കാനാവും. റിക്രൂട്ട്‌മെന്റ് നടപടികൾ സൗജന്യമായിരിക്കും. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജർ പ്രകാശ് പി.ജോസഫ്, കെയർ ഗേറ്റ്സ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജിത് പി.എം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |