
1500 രൂപ മുതൽ വിമാന ടിക്കറ്റുകൾ
കൊച്ചി: ആഭ്യന്തര റൂട്ടുകളിൽ 1500 രൂപയും അന്താരാഷ്ട്ര യാത്രകളിൽ 5420 രൂപ മുതലും ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ പേ ഡേ സെയിലിന് തുടക്കമായി. മാർച്ച് മൂന്ന് മുതൽ ഒക്ടോബർ എട്ട് വരെയുള്ള യാത്രകൾക്കായി മാർച്ച് ഒന്നിനകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭിമാണ്.
ഇക്കാലയളവിൽ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. ഫ്‌ളെക്‌സ് ഫെയറിൽ ടിക്കറ്റെടുക്കുന്നവർക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുൻപ് വരെ യാത്രാ തീയതി മാറ്റാനും അഭ്യന്തര യാത്രകളിൽ 20 കിലോയും അന്താരാഷ്ട്ര യാത്രയിൽ 35 കിലോ വരെയും ബാഗേജ് അലവൻസും ലഭിക്കും. കൂടാതെ സൗജന്യമായി ലഘു ഭക്ഷണവും പ്രൈം സീറ്റും ഉണ്ടാകും.
ലോയൽറ്റി അംഗങ്ങൾക്ക് 25 ശതമാനം കിഴിവിൽ ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്‌പ്രസ് ബിസ് സീറ്റുകൾ, ഗോർമേർ ഭക്ഷണം, അധിക ചെക്ക് ഇൻ ബാഗേജ്, മുൻഗണന സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി 300 രൂപയുടെ അധിക കിഴിവും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |