SignIn
Kerala Kaumudi Online
Friday, 27 February 2026 2.36 AM IST

അധിക ചാർജില്ല 48 മണിക്കൂറിനകം വിമാന ടിക്കറ്റ് പുതുക്കാം

Increase Font Size Decrease Font Size Print Page
flight

കൊച്ചി: അധിക തുക നൽകാതെ 48 മണിക്കൂറിനുള്ളിൽ വിമാന ടിക്കറ്റുകൾ പുതുക്കാം,​ റദ്ദാക്കാം. പുതിയ റീഫണ്ട് മാർഗനിർദ്ദേശങ്ങൾ ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കി. ലുക്ക് ഇൻ ഓപ്ഷൻ സമയം എന്ന പേരിലാണ് ഇളവ്. എന്നാൽ,​ എയർലൈനിന്റെ വെബ്സൈറ്റിൽ നിന്ന് നേരിട്ടെടുത്ത ടിക്കറ്റുകൾക്ക് ആഭ്യന്തര സർവീസുകളിൽ ഏഴ് ദിവസത്തിനുള്ളിലും രാജ്യാന്തര റൂട്ടിൽ 15 ദിവസത്തിനുള്ളിലുമാണ് യാത്രയെങ്കിൽ ഇളവ് ലഭിക്കില്ല.

നേരിട്ടെടുക്കുന്ന ടിക്കറ്റുകളിൽ 24 മണിക്കൂറിനുള്ളിൽ യാത്രികന്റെ പേര് തിരുത്തുന്നതിന് അധിക ചാർജ് ഈടാക്കാനും പാടില്ല. ട്രാവൽ ഏജൻസികൾ, ഓൺലൈൻ പോർട്ടലുകൾ എന്നിവയിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ റീഫണ്ട് നടപടികളുടെ ഉത്തരവാദിത്വം എയർലൈനുകൾക്കാണ്. റീഫണ്ട് 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. ഒറ്റ പി.എൻ.ആറിൽ (പാസഞ്ചർ നെയിം റെക്കാഡ്) യാത്ര ചെയ്യുന്നവരിൽ ആരെങ്കിലും യാത്രയ്ക്കിടെ ആശുപത്രിയിലായാൽ റീഫണ്ട് വിമാനകമ്പനികൾ നൽകണം.

നിമിത്തമായത്

ഇൻഡിഗോ

കഴിഞ്ഞ വർഷം ഇൻഡിഗോയുടെ പ്രവർത്തനം പ്രതിസന്ധിയിലായപ്പോൾ ആയിരക്കണക്കിന് പരാതികളുണ്ടായി. തുടർന്നാണ് റീഫണ്ട് നിബന്ധനകളിൽ മാറ്റം വരുത്താൻ വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചത്. കഴിഞ്ഞ ഡിസംബറിൽ മാത്രം 29,212 പരാതികളാണ് ലഭിച്ചത്. ഇതിൽ 7.5 ശതമാനവും റീഫണ്ട് സംബന്ധിച്ചാണ്.

TAGS: FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.