SignIn
Kerala Kaumudi Online
Friday, 27 February 2026 4.07 AM IST

അത് കെ.എസ്.യു കരിങ്കൊടിയല്ല; കറുത്ത വസ്ത്രം ഗൺമാന്റേത്

Increase Font Size Decrease Font Size Print Page
a

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന് തെളിയിക്കാനായി സി.പി.എം പുറത്ത് വിട്ട ദൃശ്യങ്ങൾക്ക് തിരിച്ചടി. മന്ത്രിയെ ആക്രമിക്കാൻ പ്ലാറ്റ്‌ഫോമിലേക്ക് ഇരച്ചുകയറിയ കെ.എസ്.യുക്കാരനാണിതെന്നായിരുന്നു ദൃശ്യങ്ങൾ പുറത്തുവിട്ട് സി.പി.എം ആരോപിച്ചത്.

മന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങിയ നിമിഷം മുതൽ ഇടതുഭാഗത്ത് നിഴലായി കൂടെ നിന്ന ഗൺമാൻ എം.എസ്.അഭിലാഷ് പ്രതിഷേധക്കാരെത്തിയ ഘട്ടത്തിൽ മന്ത്രിയെ സംരക്ഷിക്കാനായി വലതുഭാഗത്തേക്ക് മാറുന്ന ദൃശ്യമാണെന്ന വിശദീകരണവുമായി പ്രതിപക്ഷം രംഗത്ത് എത്തി.

മന്ത്രിയുടെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നതായി ദൃശ്യം ചൂണ്ടിക്കാട്ടി ഇത് വധശ്രമമാണെന്ന് എം.വി.ജയരാജനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെ ആരോപിച്ചിരുന്നു. കരിങ്കൊടി പിടിച്ച് പിന്നിലൂടെ ചാടിവീണ് ആക്രമിച്ചുവെന്നായിരുന്നു ആരോപണം.എന്നാൽ, മറ്റു ജില്ലകളിൽ ഈ ആരോപണം ഏറ്റെടുക്കാൻ നേതാക്കൾ തയ്യാറായില്ല.


വധശ്രമക്കേസ്: 11 വകുപ്പ്, 5 പ്രതികൾ

കണ്ണൂർ റെയിൽവേ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 9 വകുപ്പുകളും റെയിൽവേ ആക്ട് പ്രകാരമുള്ള 2 വകുപ്പുകളും ചേർത്ത് 11 കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ. ആർ.രജിസ്റ്റർ ചെയ്തത്.

TAGS: KSU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.