SignIn
Kerala Kaumudi Online
Saturday, 28 February 2026 9.38 PM IST

ഗോക്കളെ വളർത്തുന്നവർക്ക് കൈനിറയെ പണംവന്നുചേരും, വായ്‌പകൾക്കായി ശ്രമിച്ചവർക്ക് ധനയോഗം

Increase Font Size Decrease Font Size Print Page
cows

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 1 1201 കുംഭം 17 ഞായറാഴ്ച (4 നാഴിക 38 വിനാഴിക വരെ പൂയം ശേഷം ആയില്യം നക്ഷത്രം)

(ത്രയോദശി തിഥി 31 നാഴിക 6 വിനാഴിക വരെ)

അശ്വതി: ശത്രുജയം, വിവാഹാലോചനകൾ അന്തിമ തീരുമാനത്തിലെത്തും, സ്ത്രീകളിൽ നിന്നും ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കാം, യാത്ര മൂലം ഗുണങ്ങൾ.

ഭരണി: സമ്മാന ലാഭം, ദേവാലയ ദർശനയോഗം, കൃഷിയിൽ നിന്നും ധനലാഭം, സന്താനസുഖം, തൊഴിലിൽ അഭിവൃദ്ധിയും ധനപ്രാപ്തിയും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും.

കാർത്തിക : മംഗളകരമായ കാര്യങ്ങളിൽ പങ്കെടുക്കും, വാഹന സുഖം. ജോലിയിൽ ഉന്നത സ്ഥാന ലഭ്യത, ശത്രുക്കളെ ജയിക്കും, ദീനാനുകമ്പ കാണിക്കും, ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും ഉണ്ടാകും.

രോഹിണി: സ്ത്രീകളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ, അപ്രതീക്ഷിത കൂടിക്കാഴ്ചയിൽ സ്വന്തം നില ഭദ്രമാക്കും, ഭക്ഷ്യവസ്തുക്കളുടെ വിതരണരംഗത്ത്
നേട്ടം, സ്ഥിര വരുമാനം കൂടും.

മകയിരം: സ്വന്തം പ്രയത്നത്തിനനുസരിച്ച് ഉള്ള അംഗീകാരം കിട്ടില്ല, ആരോപണങ്ങൾ രൂക്ഷമാകാതെ നോക്കണം, ധനപരമായ ബാദ്ധ്യതകൾ കാരണം പ്രയാസങ്ങൾ ഉണ്ടാകും, കലഹത്തിനു സാദ്ധ്യത കൂടുതൽ.

തിരുവാതിര: ഇഷ്ട ഭക്ഷണ ലഭ്യത, കലാകാരന്മാർക്ക് നല്ല ദിനം, സാങ്കേതിക സ്ഥാപനത്തിൽ നിന്നും അനുകൂല മാറ്റം, ഭക്ഷ്യവസ്തുക്കളുടെ വിതരണരംഗത്ത് നേട്ടം,
ടെക്‌സ്‌റ്റയിൽ മേഖലയിൽ നല്ല സമയം. പുതിയ ഏജൻസിയിൽ നേട്ടം.

പുണർതം: വശ്യമായി സംസാരിക്കും ധനാഗമത്തിനു അനുകൂലമായ സാഹചര്യം, അന്യസ്ത്രീകൾ സ്‌നേഹത്തോടെ പെരുമാറും, മാനസിക സമ്മർദ്ദത്തിൽ നിന്നും കരകയറും. പ്രമോഷൻ സാദ്ധ്യത, വളർത്തു മൃഗങ്ങൾ മുഖേന ധനവരവ്.

പൂയം: എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, വാഹന ഭാഗ്യം, ആപത്തുകളിൽ നിന്നും രക്ഷ. മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, മാതൃസഹായത്താൽ ഗൃഹ നിർമ്മാണം പുനഃരാരംഭിക്കും, വാഹന വായ്പ ലഭിക്കും.

ആയില്യം: ചെലവ് വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, സ്‌നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും, ദൂരദേശത്ത് നിന്നും
വരുമാനം കൂടും. പുതിയ വ്യാപാര സ്ഥാപനം ആരംഭിക്കുന്നത് ആസൂത്രണം ചെയ്യും.

മകം: വിവാഹാലോചനകൾ അന്തിമ തീരുമാനത്തിലെത്തും, പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, സ്ഥിര വരുമാനം കൂടും. സ്ഥാനക്കയറ്റ തടസം മാറും. കരാർ രംഗത്ത് ഒത്തുതീർപ്പ്. ഇൻഷ്വറൻസ് മേഖലയിൽ നേട്ടം.

പൂരം: കുടുംബത്തിന്റെ ഐശ്വര്യവും സമാധാനവും തിരിച്ചുപിടിക്കാൻ സാധിക്കും, ശത്രുജയം, യന്ത്രോപകരണങ്ങളുടെ ഇടപാടിൽ നേട്ടം. ചർച്ചകൾ അവസാനിപ്പിക്കാൻ മുൻകൈയെടുക്കും, ബന്ധുബലം വർദ്ധിക്കും.

ഉത്രം: ധനാഗമവും വിനോദയാത്രയും, ഔദ്യോഗികമായി നേതൃത്വം ലഭിക്കും, കീഴ്‌ജീവനക്കാരെ ശാസിക്കേണ്ടി വരും, സുഹൃത്തുക്കൾ സഹായിക്കും. കുടുംബ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.

അത്തം: സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി പണച്ചെലവുണ്ടാകും, വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവർ അടുത്ത് വരും, സർവകലാശാലയിൽ സ്ഥാനക്കയറ്റം, ഭൂമിയുടെ ഇടപാടുകളിൽ ആദായം ലഭിക്കും.

ചിത്തിര: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, ശ്രദ്ധാപൂർവ്വം ജോലികൾ നിർവ്വഹിക്കും, തൊഴിൽ സ്ഥലത്ത് തന്ത്രപരമായ നീക്കങ്ങൾ
നടത്തും. യാത്രാ രേഖകൾ ലഭിക്കും. മംഗള കാര്യങ്ങൾക്കുള്ള തടസം മാറും.

ചോതി: ദാമ്പത്യം സുഖപ്രദം, ആഗ്രഹങ്ങൾ സാധിച്ചു കിട്ടും, അന്യദേശത്ത് നിന്ന് വിവാഹ ആലോചനകൾ വരും, വിദ്യാഗുണം, കലഹങ്ങൾ സ്വയം ഒഴിവാകും, അധികാരികളുടെ പ്രോത്സാഹനം ലഭിക്കും, ഗുണാനുഭങ്ങൾ.

വിശാഖം: സാഹിത്യകാരൻമാർക്ക് പുതിയ അവസരങ്ങൾ, ചിന്താശേഷിയോടു കൂടി പ്രവർത്തിക്കും, യാത്ര കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും, ശുഭാപ്തി വിശ്വാസം ഉണ്ടാകും, മനഃസുഖം വർദ്ധിക്കും, ജോലിയിൽ അനുകൂലമായ മാറ്റം.

അനിഴം: മറ്റുള്ളവരുടെ കുതന്ത്രത്തിൽ നിന്നും രക്ഷ നേടും, ഗൃഹഭാഗ്യം, ധൃതിയിലുള്ള വിവാഹ ആലോചന സാദ്ധ്യത, ചികിത്സാരംഗത്ത് നേട്ടം കൈവരിക്കും, നിറവോടുകൂടി കാര്യങ്ങൾ പൂർത്തിയാക്കും, സന്താനത്തിന് വിദേശത്ത് ഉപരിപഠന യോഗം.

കേട്ട: അച്ചടക്കമുള്ള ജോലിക്കാർ പിരിഞ്ഞു പോകാതെ നോക്കണം, കടം തീർക്കുന്നതിന് വഴിയുണ്ടാകും, പുതിയ സ്ഥാപനത്തിൽ നിന്നും ക്ഷണം ലഭിക്കും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ കിട്ടും, ധനാഗമനത്തിന് അനുകൂലമായ സാഹചര്യം.

മൂലം: അനാവശ്യ കൂട്ട് കെട്ടുകൾ ഒഴിവാക്കണം ചതിവുകൾ സംഭവിക്കാനിടയുണ്ട്, സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ ഉണ്ടാകും, വിലപിടിപ്പുള്ളവ മോഷണം പോകും, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധത്തിൽ ചെന്ന് ചാടരുത്.

പൂരാടം: വലിയ പ്രതീക്ഷ വച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, അനുകൂലിച്ചു നിന്നവർ ശത്രുക്കൾ ആകും, രഹസ്യ ഇടപാടുകൾ കാരണം മനോദുഃഖം, അനാവശ്യമായി സാമ്പത്തിക ഇടപാടുകളിൽ ചെന്ന് ചാടരുത്.

ഉത്രാടം: ഔദ്യോഗികമായി ദൂരയാത്രകൾ വേണ്ടിവരും, വിവാഹ ആലോചനകൾ മുടങ്ങും, ആരോപണങ്ങൾ രൂക്ഷമാകാതെ നോക്കണം, ദുർവ്വാശിയും ദുരഭിമാനവും കാരണം കുടുംബസമാധാനം നഷ്ടപ്പെടും.

തിരുവോണം: ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖം, മാതാവിന് ധനലാഭം, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, വായനാശീലം വർദ്ധിക്കും, ദാനകർമ്മങ്ങൾ നടത്തും, ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കും.

അവിട്ടം: രോഗാവസ്ഥ വഷളാകും, ശത്രു ഭീതിയും പരാജയവും, നഷ്ടപെട്ടെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും, താത്കാലിക ജോലി ലഭിക്കും, വിവാഹിതർ അന്യബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

ചതയം: അന്യദേശത്ത് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്ക് അനുകൂല നിലപാട്, ഗൃഹനിർമ്മാണത്തിന് സഹായം ലഭിക്കും, ഗവേഷകർക്ക് പുതിയ കണ്ടെത്തൽ നടത്താൻ യോഗം, അഭിനയ മികവ് തെളിയിക്കാൻ കഴിയും.

പൂരുരുട്ടാതി: സുഖാനുഭവങ്ങൾ, ദാമ്പത്യത്തിൽ പുത്തനുണർവ് അനുഭവപ്പെടും, പ്രണയത്തിൽ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും,
ആത്മവിശ്വാസം കൂടും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി: സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും, അകലെനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും, പ്രയത്നം സഫലമാകും, നുതന പദ്ധതികൾ ആസൂത്രണം ചെയ്യും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും.

രേവതി: സംസ്‌കാര സമ്പന്നരുമായി ഇടപെടലുകൾ ഉണ്ടാകും, എതിർ ലിംഗത്തിൽ പെട്ടവർ കാരണം സുഖവും സമാധാനവും, ആഗ്രഹസാഫല്യം, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും.

TAGS: COWS, BUFFALO, WEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.