
തിരുവനന്തപുരം: എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖലാ അഡിഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ അരുൺ സി.ജി ചുമതലയേറ്റു. സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. പാങ്ങോട് ബ്രിഗേഡിന്റെ കമാൻഡറായിരുന്നു. കരസേനയിൽ 1991 ബാച്ചിൽ കുമയോൺ റെജിമെന്റിന്റെ 20-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരത്തെ ആംഫിബിയസ് ബ്രിഗേഡിലും നോർത്തേൺ കമാൻഡിന്റെ റിസർവ് ഡിവിഷനിലും ബറ്റാലിയനെ നയിച്ചു. മിലിട്ടറി സെക്രട്ടറി വിഭാഗത്തിലും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. ലേയിലും തിരുവനന്തപുരത്തും സ്റ്റേഷൻ കമാൻഡറായിരുന്നു. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ, 2025ൽ സേനാ മെഡൽ, രണ്ടുതവണ കരസേനാ മേധാവിയുടെ പ്രശംസാ പത്രം എന്നിവ ലഭിച്ചു. ഡൽഹിയിലെ കരസേനാ ആസ്ഥാനത്ത് അഡിഷണൽ ഡയറക്ടർ ജനറൽ (സ്റ്റാഫ് ഡ്യൂട്ടി) ആയിരിക്കെയാണ് കേരളത്തിലെ നിയമനം. തിരുവനന്തപുരം സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |