
തിരുവനന്തപുരം:പൊലീസിന്റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ.നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും.പൊലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം അതിക്രമത്തിൽ കടുത്ത പ്രതിഷേധവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി.കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പൊലീസ് മേധാവിയോട് സംഘടന ആവശ്യപ്പെട്ടു.നഗരൂരിൽ പോലീസ് ഉദ്യോഗസ്ഥരോട് അസഭ്യവർഷം നടത്തിയും ഭീഷണിപ്പെടുത്തിയും നടത്തിയ പേക്കൂത്ത് അത്യന്തം ഖേദകരമാണ്.കേട്ടാൽ അറക്കുന്ന പദപ്രയോഗങ്ങൾ നടത്തുന്നവർക്ക് പൊതുപ്രവർത്തകനാകാനുള്ള യോഗ്യതയുണ്ടോ എന്ന് പ്രബുദ്ധ കേരളം വിലയിരുത്തുമെന്നും സംഘടന വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |