SignIn
Kerala Kaumudi Online
Sunday, 01 March 2026 7.58 AM IST

ഫോൺ പാസ്കോഡ് കൈമാറൽ: മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ നോട്ടീസ്

Increase Font Size Decrease Font Size Print Page
a

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡുകൾ കൈമാറണമെന്ന തിരുവല്ല മജിസ്ട്രേട്ട് കോടതി ഉത്തരവ് ചോദ്യംചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ജസ്റ്റിസ് സി. ജയചന്ദ്രൻ സർക്കാരിന്റെ വിശദീകരണംതേടി.

കേസിൽ അറസ്റ്റിലായ രാഹുലിന്റെ രണ്ട് മൊബൈൽഫോണുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചെങ്കിലും പാസ്കോഡ് ഇല്ലാത്തതിനാൽ പരിശോധിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് പാസ്കോഡുകൾ നൽകാൻ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.

എന്നാൽ ഇത്തരത്തിൽ ഉത്തരവിടുന്നത് തെളിവുനൽകാൻ പ്രതിയോട് നിർബന്ധിക്കരുതെന്ന ഭരണഘടനാപരമായ സംരക്ഷണത്തിന് എതിരാണെന്നും സ്വകാര്യതയുടെ ലംഘനമാണെന്നുമാണ് ഹർജിലെ വാദം. കേസുമായി ബന്ധമില്ലാത്ത ഒട്ടേറെ സ്വകാര്യരേഖകൾ മൊബൈൽ ഫോണുകളിലുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. മതിയായ സംരക്ഷണം ഉറപ്പുനൽകിയാൽ തന്റെ സാന്നിദ്ധ്യത്തിൽ ഫോൺ പരിശോധിക്കാം. അതൊന്നും കണക്കിലെടുക്കാതെ ഫോണിന്റെ പാസ്കോഡ് നൽകാൻ ഉത്തരവിട്ട മജിസ്ട്രേട്ട് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

TAGS: RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.