
തിരുവനന്തപുരം: 14 വയസുള്ള പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിനെതിരെയുള്ള എച്ച്.പി.വി വാക്‌സിനേഷൻ സംസ്ഥാനത്ത് ആരംഭിച്ചു. ദേശീയ വാക്‌സിനേഷൻ ക്യാമ്പയിന്റെ ഭാഗമായാണിത്. ഇന്നലെ 1,192 പെൺകുട്ടികൾക്ക് വാക്‌സിൻ നൽകി. സംസ്ഥാനതല ഉദ്ഘാടനം
തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വാക്സിൻ സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് മന്ത്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
തൈക്കാട് കൗൺസിലർ ജി.വേണുഗോപാൽ അദ്ധ്യക്ഷനായി. ആരോഗ്യകേരളം മിഷൻ ഡയറക്ടർ രാഹുൽകൃഷ്ണ ശർമ്മ, കുടുംബക്ഷേമം അഡിഷണൽ ഡയറക്ടർ ഡോ.വി.മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, മെഡിക്കൽ അഡിഷണൽ ഡയറക്ടർ ഡോ.സന്ദീപ്.കെ, ആരോഗ്യകേരളം ഡി.പി.എം ഡോ.അനോജ്.എസ്, ചൈൽഡ് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ.രാഹുൽ.യു.ആർ, സ്റ്റേറ്റ് മാസ് എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോമി ജോൺ, ആർ.സി.എച്ച് ഓഫീസർ ഡോ.ശില്പാബാബു തോമസ്, ആശുപത്രി സൂപ്രണ്ട് ഡോ.സ്വപ്നകുമാരി.ജെ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |