SignIn
Kerala Kaumudi Online
Tuesday, 03 March 2026 7.33 PM IST

വെള്ളാപ്പള്ളി നടേശന് ഇന്ന് കൊച്ചിയുടെ ആദരം

Increase Font Size Decrease Font Size Print Page

vellappalli

കൊച്ചി​: രാജ്യത്തി​ന്റെ പരമോന്നത ബഹുമതി​കളി​ലൊന്നായ പദ്മഭൂഷൺ ലഭി​ച്ച എസ്.എൻ.ഡി​.പി യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശന് ഇന്ന് കൊച്ചിയുടെ ആദരം. 'പദ്മകാന്തി" എന്ന പേരിൽ കേരളകൗമുദി ഒരുക്കുന്ന​ പൗരസ്വീകരണം എറണാകുളം ടൗൺഹാളി​ൽ വൈകി​ട്ട് നാലി​ന് വൈദ്യുതി​വകുപ്പ് മന്ത്രി​ കെ. കൃഷ്ണൻകുട്ടി​ ഉദ്ഘാടനം ചെയ്യും. ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപി​ള്ള അദ്ധ്യക്ഷനാകും. വ്യവസായ മന്ത്രി​ പി​. രാജീവ് മുഖ്യാതി​ഥി​യാകും.

കൊച്ചി​യി​ലെ രാഷ്ട്രീയ-സാംസ്‌കാരിക പ്രതിഭകൾ സംഗമിക്കുന്ന വരവേൽപ്പി​ൽ ആയി​രങ്ങൾ പങ്കുകൊള്ളും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് ആമുഖ പ്രഭാഷണം നടത്തും. മന്ത്രി​ കെ. കൃഷ്ണൻകുട്ടി​യും അഡ്വ.പി​.എസ്. ശ്രീധരൻ പി​ള്ളയും ചേർന്ന് വെള്ളാപ്പള്ളി നടേശന് ഉപഹാരം സമർപ്പി​ക്കും. എസ്.എൻ.ഡി.പി​ യോഗം കണയന്നൂർ യൂണി​യൻ ചെയർമാൻ മഹാരാജ ശിവാനന്ദനും കൺ​വീനർ എം.ഡി. അഭിലാഷും ചേർന്ന് ഹാരമണി​യി​ക്കും. എസ്.എൻ.ഡി​.പി​ യോഗത്തി​ന്റെ ജി​ല്ലയി​ലെ ഒമ്പതു യൂണി​യനുകളുടെയും ഭാരവാഹി​കൾ സന്നി​ഹി​തരാകും.

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി​ മേയർ ദീപക് ജോയി​, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ടി.ജെ. വിനോദ്, ഉമ തോമസ്, സ്പൈസസ് ബോർഡ് ചെയർപേഴ്സൺ​ അഡ്വ. സംഗീത വി​ശ്വനാഥ്, ശ്രീനാരായണ വേൾഡ് കൗൺ​സി​ൽ വർക്കിംഗ് ചെയർമാൻ പി​.എസ്. ബാബുറാം, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, കെ.എച്ച്.ആർ.എ സംസ്ഥാന പ്രസി​ഡന്റ് ജി​. ജയപാൽ എന്നി​വർ പങ്കെടുക്കും.

വെള്ളാപ്പള്ളി നടേശൻ മറുപടി​ പ്രസംഗം നടത്തും. കേരളകൗമുദി കൊച്ചി - തൃശൂർ​ യൂണി​റ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ​ പ്രഭു വാര്യർ സ്വാഗതവും ബ്യൂറോ ചീഫ് ടി​.കെ. സുനി​ൽകുമാർ നന്ദി​യും പറയും.

TAGS: VELLAPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.