SignIn
Kerala Kaumudi Online
Monday, 02 March 2026 7.51 PM IST

പത്താം ക്ളാസ് തോറ്റവർക്കും അപേക്ഷിക്കാം; പരീക്ഷയില്ലാതെ സർക്കാർ സർവീസിൽ ജോലി നേടാൻ അവസരം

Increase Font Size Decrease Font Size Print Page
job-offer

തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എക്സലൻസ് ഓൺ ജുഡീഷ്യൽ ഇന്റലിജൻസിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. സീനിയർ എഐ ഡെവലപ്പർ, എഐ ഡെവലപ്പർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് നാലിന് തിരുവനന്തപുരത്തുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നത്.

ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖം: രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 11:30 വരെ. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://duk.ac.in/careers/) സന്ദർശിക്കുക.

അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം

പെരുങ്കടവിള അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിലേയ്ക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലും എസ്.എസ്.എല്‍.സി തോറ്റ എഴുത്തും വായനയും അറിയാവുന്ന വനിതകള്‍ക്ക് അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലും അപേക്ഷിക്കാം.

ആര്യങ്കോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 18-46. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും താത്ക്കാലികമായി സേവനമനുഷ്ഠിച്ചവര്‍ക്ക് അവര്‍ സേവനമനുഷ്ഠിച്ച കാലയളവും (പരമാവധി മൂന്ന് വര്‍ഷം) വയസ് ഇളവ് ലഭിക്കും. അവസാന തീയതി മാര്‍ച്ച 17. ഫോണ്‍: 0471-2277306. വിലാസം: ശിശുവികസന പദ്ധതി ഓഫീസ്, പെരുങ്കടവിള അഡീഷണല്‍, പെരുങ്കടവിള പി.ഒ, തിരുവനന്തരപുരം-695124

TAGS: CAREER, JOB OFFER, CAREER NEWS, GOVERNMENT JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.