SignIn
Kerala Kaumudi Online
Tuesday, 03 March 2026 2.05 AM IST

നാളെ കുംഭത്തിലെ പൂരം, ഈ നാളുകാർ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കും, ധനനേട്ടവും ഉന്നതവിജയവും ഉണ്ടാകും

Increase Font Size Decrease Font Size Print Page
save-money

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 3, 1201 കുംഭം 19 ചൊവ്വാഴ്ച . ( 2 നാഴിക 3 വിനാഴിക വരെ മകം ശേഷം പൂരം നക്ഷത്രം),

പൗർണമി തിഥി 26 നാഴിക 4 വിനാഴിക വരെ ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )

ആറ്റുകാൽ പൊങ്കാല.


അശ്വതി: ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. അനുകൂല സ്ഥാനത്തേക്ക് സ്ഥാന ചലനം, വിവാഹ ജീവിതം വിജയകരം, പരിശ്രമം വിജയിക്കും, സർവ്വകാര്യ വിജയം. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും.

ഭരണി: കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. സന്താന ഭാഗ്യം, പങ്കാളിയോട് ആത്മാർത്ഥത പുലർത്തും, വീട്ടമ്മമാർക്ക് മാനസികാസ്വസ്ഥത ഉണ്ടാകും. ദമ്പതികൾ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണം.

കാർത്തിക: ശാരീരികമായ അസ്വസ്ഥതകൾ വർദ്ധിക്കും. സാഹിത്യ പ്രവർത്തനത്തിലൂടെ ഗുണാനുഭവം, പ്രായമായവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം, കുടുംബത്തിൽ സന്തോഷവും സമാധാനവും.

രോഹിണി: വിവാഹാലോചനകളിൽ തീരുമാനമാകും. സർവകാര്യജയം ഉണ്ടാകും. ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിയ്ക്കും, സന്താനസൗഭാഗ്യം ഉണ്ടാകും
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും

മകയിരം: തൊഴിൽരംഗത്ത് പ്രയാസങ്ങൾ വർദ്ധിക്കും. അശ്രദ്ധ കൊണ്ട് വാഹനാപകടവും പണനഷ്ടവും ഉണ്ടാകും, രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും. അന്യരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും.

തിരുവാതിര: ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും. ശത്രുതാ മനോഭാവത്തിലായിരുന്നവർ മിത്രങ്ങളായിത്തീരും, നയതന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും, അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നു ചേരും.

പുണർതം: അപ്രതീക്ഷിത തടസങ്ങൾ ഉണ്ടാകും. മാനസികമായി പിരിമുറുക്കം അനുഭവപ്പെടും, ദുശ്ശീലങ്ങൾ ഒഴിവാക്കണം, വാക്കും പ്രവർത്തികളും ബന്ധമില്ലാത്തതായിരിക്കും.

പൂയം: വിദ്യാർത്ഥികൾ വളരെ ശ്രദ്ധാപൂർവ്വം പഠനം നടത്തിയില്ലെങ്കിൽ പരാജയം വരാം. ചർച്ചയിലൂടെ സുവ്യക്തമായ തീരുമാനം ഉണ്ടാകും, വിദേശത്തു നിന്നും ജന്മനാട്ടിൽ വന്നുപോകുവാൻ സാധിക്കും.

ആയില്യം: കച്ചവടക്കാർക്ക് നഷ്ടസാദ്ധ്യത കാണുന്നുണ്ട്. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ കൊടുക്കുക. അന്യരുടെ വാക്കു കേട്ട് ധനം മുടക്കരുത് നഷ്ടം വരും, ഗൃഹത്തിൽ നിന്ന് അകന്ന് നിൽക്കും, സുഹൃത്തുക്കളിൽ നിന്നും സഹായം കുറയും.

മകം: ഉദ്ദേശിക്കുന്ന കാര്യങ്ങൾ തടസ്സപ്പെടും. കർമ്മ രംഗത്ത് ചില തടസ്സങ്ങൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമല്ല. ബന്ധുബലം വർദ്ധിച്ചു നിൽക്കും, ദാമ്പത്യ ജീവിതത്തിൽ ശോഭിക്കും, സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും.

പൂരം: പാഴ്‌ച്ചെലവുകൾ കൂടും. അസുഖങ്ങൾ വർദ്ധിച്ചേക്കാനിടയുണ്ട്. യാത്രാക്ലേശം, അലച്ചിൽ, മനഃസ്വസ്ഥതക്കുറവ് ഇവയൊക്കെ വന്നേക്കാം. പുതിയ പദ്ധതികൾ വിജയിപ്പിക്കും, വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത. എതിർക്കുന്നവരെ കീഴ്‌പെടുത്തും.

ഉത്രം: ചില പ്രതിബന്ധങ്ങൾ അവചാരിതമായി വന്നേക്കാം. തൊഴിൽ രംഗത്ത് അദ്ധ്വാനഭാരം വർദ്ധിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ കാര്യസാദ്ധ്യത്തിനായി അടുത്തുകൂടും, ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും, ശത്രു നാശം.

അത്തം: യാത്രാക്ലേശമോ അലച്ചിലോ അനുഭവപ്പെടും. തൊഴിൽപരമായ വിഷമങ്ങൾ വർദ്ധിക്കും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, കടബാദ്ധ്യതകളിൽ നിന്ന് മോചനം, അഭിപ്രായ ഭിന്നതകൾ മാറും, ബന്ധുക്കളുമായി ദൂരയാത്ര പോകും.

ചിത്തിര: ചില നേട്ടങ്ങളൊക്കെ കൈവരും. പുതിയ മേഖലയിൽ പ്രവേശിക്കും. സാമ്പത്തിക പുരോഗതി നേടുന്നതിന് ആരംഭം കുറിക്കും. ശമ്പള വർദ്ധനവ്, വിദേശ ഉദ്യോഗത്തിനു ശ്രമിക്കുന്നവർക്ക് ശ്രമം വിജയിക്കും, പുതിയ ഗൃഹനിർമ്മാണത്തിന് കാലം അനുകൂലമാണ് തൊഴിലിൽ മേന്മ.

ചോതി: ഉദ്യോഗസ്ഥർക്ക് അനുകൂലമായ പല തീരുമാനങ്ങളും ഉന്നതങ്ങളിൽ ഉണ്ടാകും. വിവാഹാലോചനകൾ ഫല പ്രാപ്തിയിലെത്തും. ഉദ്യോഗസ്ഥന്മാർക്ക് നല്ല കാലം, ആരോഗ്യനില മെച്ചപ്പെടും, ദൈവാധീനം ഉണ്ടാകും, പേരും പെരുമയും ഉണ്ടാകും.

വിശാഖം: തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റം വരും. ധനപുരോഗതി നേടും. വിദേശതൊഴിൽ നേടുന്നതിനു സാധിക്കും. ഉന്നത സ്ഥാനത്തുള്ളവരുടെ സഹായം ലഭിക്കും, ദൂരയാത്രക്ക് ശ്രമിക്കുന്നവർക്ക് ദിനം അനുകൂലമാണ്, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അനിഴം: വിദ്യാർത്ഥികൾ നന്നായി ശ്രദ്ധിച്ചാൽ നേട്ടങ്ങൾ കൈവരിക്കാം. ധന ഇടപാടുകൾ ശ്രദ്ധിച്ചു നടത്തുക. കാർഷിക മേഖലയിൽ നേട്ടം കൈവരും, ഏറ്റെടുക്കുന്ന ജോലി പൂർത്തിയാക്കാൻ കഠിന പരിശ്രമം വേണ്ടിവരും.

കേട്ട: രോഗക്ലേശങ്ങൾക്ക് സാദ്ധ്യത കാണുന്നു. വീഴ്ച, പരിക്കുകൾ ഇവ ഒഴിവാക്കുവാൻ ശ്രദ്ധ പാലിക്കുക.
തൊഴിലുടമയുമായി നല്ല ബന്ധം സ്ഥാപിക്കും, ഉദ്യോഗാർത്ഥികൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും, അകന്നു കഴിയുന്നവർ ഒന്നിക്കാൻ സാധ്യത.

മൂലം: ഏതു കാര്യത്തിലും ശ്രദ്ധയോടെ പ്രവർത്തിക്കുക. ആരോഗ്യപരമായ വിഷമങ്ങൾ വർദ്ധിക്കും. ധനമിടപാടുകൾ ശ്രദ്ധിച്ചു നടത്തണം. ചികിത്സ ഫലിക്കും, സ്വയം ഭരണാധികാരം ലഭിക്കും, ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും, യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കും.

പൂരാടം: സുഹൃത് സഹായത്താൽ അപ്രതീക്ഷിത നേട്ടങ്ങളും വിജയവും കൈവരും. പുതിയ ചില സംരംഭങ്ങളിൽ പ്രവേശിക്കുന്നതിനു ചിന്തിക്കും. മറ്റുള്ളവരുടെ വിഷമാവസ്ഥകൾ പരിഹരിക്കുന്നതിൽ ആത്മാഭിമാനമുണ്ടാകും, ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ സാധിക്കും.

ഉത്രാടം: കാര്യതടസ്സങ്ങൾ ഉണ്ടാകും. പരിശ്രമങ്ങളിൽ മന്ദഗതി അനുഭവപ്പെടും. തൊഴിൽപ്രശ്നങ്ങൾ ഉടലെടുക്കും. ധനനഷ്ടങ്ങൾ വന്നേക്കാം. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്, ചതിക്കപ്പെടാൻ സാദ്ധ്യത, തൊഴിൽ മേഖലയിൽ സമ്മർദ്ദം വർദ്ധിക്കും.

തിരുവോണം: സുഹൃത്തുക്കളുമായി അകൽച്ച ഉണ്ടാകുന്നതിനു സാദ്ധ്യത. പുതിയ ലക്ഷ്യങ്ങളിൽ ഇറങ്ങരുത്. അനാവശ്യമായ ചിന്തകളും പരിഭ്രമവും അസുഖങ്ങൾക്ക് വഴിയൊരുക്കും, ഉപകാരം ചെയ്ത് കൊടുത്തവരിൽ നിന്നും വിപരീത അനുഭവങ്ങൾ വന്നുചേരും, അകാരണമായ ഉൾഭയം.

അവിട്ടം: ധനനഷ്ടങ്ങൾ വരാം. കർമ്മരംഗത്ത് മന്ദത ഉടലെടുക്കും. യാത്രാക്ലേശം അലച്ചിൽ മറ്റ് അസ്വസ്ഥതകൾ ഇവ ഉണ്ടാകും. അപവാദ ആരോപണങ്ങളിലും കേസുകളിലും തർക്കങ്ങളിലും പെടും, സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ക്ലേശകരമായ അനുഭവങ്ങൾ, ശത്രുക്കളിൽ നിന്നും ഉപദ്രവം, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.

ചതയം: നൂതന സംരംഭങ്ങൾ തുടങ്ങും. കാര്യവിജയങ്ങൾ പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണത്തിന് തുടക്കമിടും. പുതിയ ഗൃഹോപകരണങ്ങൾ, വാഹനം ഇവ കൈവശം വരും. വിദേശത്തായിരിക്കും നേട്ടം ഉണ്ടാകുക,

സർക്കാരിൽ നിന്നും അനുകൂല നടപടിയുണ്ടാകും, പൊതു ജനങ്ങളിൽ നിന്നും അംഗീകാരം.

പൂരുരുട്ടാതി: കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. അവിചാരിത നേട്ടങ്ങൾ ഉണ്ടാകും. ഈശ്വര പ്രാർത്ഥനകളാൽ അനുകൂല ഫലങ്ങൾ, ദൗത്യം നിർവഹിക്കുവാൻ അഹോരാത്രം പ്രവർത്തിക്കും, ദുരിതങ്ങൾക്ക് ആശ്വാസമുണ്ടാകും.

ഉത്തൃട്ടാതി: അപ്രതീക്ഷിത തടസങ്ങൾ പല കാര്യത്തിലും ഉണ്ടാകാം. ധനനഷ്ടങ്ങൾ വന്നുഭവിക്കും. ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ വരാം. യാത്രകൾ ധാരാളം വേണ്ടി വരും, ആത്മവിശ്വാസം വർദ്ധിക്കും, ദൂരത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും, അത്യാവശ്യത്തിന് കടം വാങ്ങേണ്ടതായി വരും.

രേവതി: വിദ്യാർത്ഥികൾ വളരെ ശ്രദ്ധിച്ചു മുന്നോട്ടു പോകണം. ഉദ്യോഗസ്ഥർക്ക് അശ്രദ്ധ നിമിത്തമുള്ള അബദ്ധങ്ങൾ ഉണ്ടാകുന്നതിനു സാദ്ധ്യത കാണുന്നു. പ്രായോഗിക വശങ്ങൾ സമന്വയിപ്പിച്ച് ചെയ്യുന്നതെല്ലാം വിജയിക്കും. ആശയ വിനിമയങ്ങളിൽ അനുകൂല സാഹചര്യങ്ങൾ വന്നുചേരും, സുരക്ഷിതമായ വ്യാപാരവിപണനങ്ങൾക്ക് പണം മുടക്കും, സാമ്പത്തിക വരുമാനം വർദ്ധിക്കും

TAGS: ASTRO, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.