SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.55 PM IST

കെ-ടെറ്റ് അപേക്ഷയ്ക്ക് മാനേജരുടെ ഒപ്പ് വേണ്ട

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സർവീസിലുള്ള അദ്ധ്യാപകർക്കായി നടത്തുന്ന സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിന് സ്കൂൾ മാനേജർമാരുടെ ഒപ്പ് വേണമെന്ന നിബന്ധന ഒഴിവാക്കും. ഹെഡ് മാസ്റ്ററുടെ ഒപ്പ് മതിയെന്ന ഭേദഗതി വരുത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ അദ്ധ്യക്ഷനായ ക്യു.ഐ.പി യോഗത്തിലാണ് തീരുമാനം

.നിലവിൽ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ മാനേജരുടെ ഒപ്പ് വാങ്ങുന്നതിൽ പല അദ്ധ്യാപകർക്കും പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഓൺലൈൻ യോഗത്തിൽ പരീക്ഷാ കമ്മീഷണർ, സെക്രട്ടറി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മറ്റ് പ്രധാന

തീരുമാനങ്ങൾ

എൽ.പി സ്കൂളുകളിൽ ജോലി ചെയ്യുന്ന ബി.എഡ് യോഗ്യതയുള്ള അദ്ധ്യാപകർക്ക് കെ-ടെറ്റ് കാറ്റഗറി 1 എഴുതാൻ അനുമതി . ബിരുദമില്ലാത്ത യു.പി സ്കൂളുകളിലെ അദ്ധ്യാപകർക്ക് കാറ്റഗറി 2 എഴുതാൻ അപേക്ഷാ പോർട്ടലിൽ ക്രമീകരണം .

 മാർച്ച് 15-ന് മുമ്പം് കെ-ടെറ്റ് ഫലം പ്രഖ്യാപിക്കണമെന്നും പുതിയ പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതി നീട്ടണമെന്നുമുള്ള ആവശ്യവും ചർച്ചയായി. പരീക്ഷാ ഫലം വരുന്നതിന് മുമ്പ് അപേക്ഷിച്ചാൽ, പരീക്ഷ ജയിക്കുന്നവർക്ക് അടച്ച ഫീസ് മടക്കി നൽകും.

TAGS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY