SignIn
Kerala Kaumudi Online
Sunday, 08 March 2026 5.14 AM IST

പൊതുപ്രവർത്തകർക്ക് നല്ല സമയം; ഈ നാളുകാരുടെ വിവാഹം നടക്കും

Increase Font Size Decrease Font Size Print Page
s

നക്ഷത്രഫലം
2026 മാർച്ച് 8 മുതൽ മാർച്ച് 15 വരെ

അശ്വതി
പൊതുപ്രവർത്തകർക്ക് നല്ല സമയമാണ്. നഷ്ടപ്പെട്ടെന്നു കരുതിയ വിലപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും. പൂർവ്വിക സ്വത്ത് അധീനതയിലാകും. ഉദരസംബന്ധമായ അസുഖങ്ങൾ വരാനിടയുണ്ട്. കൃഷിയിൽ നിന്ന് ലാഭം ഉണ്ടാകും. ശുഭദിനം വെള്ളി.

ഭരണി
മേലധികാരികളിൽ നിന്ന് ഗുണമുണ്ടാകും. പഴയ വീട് പുതുക്കി പണിയും. നിയമജ്ഞർക്ക് നല്ല സമയമാണ്. സൽകർമ്മങ്ങളിൽ ശ്രദ്ധ ചെലുത്തും. സാമ്പത്തിക സാധ്യതകൾ പരിഹരിക്കാൻ കഴിയും. പരീക്ഷയിൽ മികച്ച വിജയം നേടും.ശുഭദിനം തിങ്കൾ.

കാർത്തിക
ദാമ്പത്യസുഖം, സന്താനഗുണം എന്നിവയുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാൻ അവസരം ഉണ്ടാകും.വിശ്വസ്തസേവനത്തിന് പ്രശസ്തി ലഭിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.ശുഭദിനം തിങ്കൾ.

രോഹിണി
മൊത്തക്കച്ചവടം നടത്തുന്നവർക്ക് നല്ല സമയമാണ്. സന്താനങ്ങൾക്ക് പഠിപ്പിൽ പുരോഗതിയുണ്ടാകുന്നതാണ്. പല കാര്യങ്ങളിലും ധീരമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. രാഷ്ട്രീയകാർക്ക് നല്ല സമയമാണ്. ശുഭദിനം വ്യാഴം.

മകയീരം
പൂർവിക സ്വത്ത് അനുഭവയോഗ്യമാകും. എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയം. വാഹനങ്ങളിൽ ക്രയവിക്രയം നടത്തും. സ്ത്രീജനങ്ങളുമായി സൗഹൃദം പുലർത്തും.ആരാധാനാലയങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കും. ശുഭദിനം ഞായർ.

തിരുവാതിര
പുതിയ ബിസിനസ് ആസൂത്രണം ചെയ്യും. ഊഹക്കച്ചവടത്തിൽ നല്ല ആദായമുണ്ടാകും. സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും നല്ല സമയമാണ്. ദൂരയാത്രകൾ സുഖകരമായി ഭവിക്കും. അദ്ധ്യാപകർക്ക് പ്രമോഷൻ ലഭിക്കും. ജനമദ്ധ്യത്തിൽ അംഗീകാരം വർദ്ധിക്കും.
ശുഭദിനം ചൊവ്വ.

പുണർതം
പൂർവ്വികസ്വത്ത് അധീനതയിലാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. പ്രവർത്തനരംഗത്ത് ഊർജ്ജസ്വലത വർദ്ധിക്കും. ബിസിനസ്സിൽ അഭിവൃദ്ധിയുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് നല്ല സമയമാണ്. ശുഭദിനം ശനി.

പൂയം
താത്കാലികമായി നിയമനം കിട്ടിയവർക്ക് സ്വീകരണം ലഭിച്ചേക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. മതപരമായചില അനുഷ്ഠാനങ്ങൾ നിർവഹിച്ചേക്കും. എല്ലാപ്രശ്നങ്ങളും ശുഭാസ്തി വിശ്വാസത്തോടെ സമീപിക്കും. രണ്ടാം വിവാഹയോഗം കാണുന്നു. ശുഭദിനം ശനി.

ആയില്യം
പട്ടാളം പോലീസ് വിഭാഗങ്ങളിൽ ഉള്ളവർക്ക് പ്രമോഷൻ പ്രതീക്ഷിക്കാം. ലോണുകളോ മറ്റ് ക്രഡിറ്റ് സൗകര്യങ്ങളോ പെട്ടെന്ന് ലഭിക്കും. കലാകാരന്മാർക്ക് നല്ല സമയമാണ്. ഊഹക്കച്ചവടത്തിൽ നിന്ന് നേട്ടമുണ്ടാകുന്നതാണ്. രാഷ്ട്രീയകാർക്ക് നല്ല സമയമാണ്. ഭാഗ്യദിനം ശനി.
മകം
ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. സാമ്പത്തികനിലയിൽ ഉയർച്ച ദൃശ്യമാകും. ടെസ്റ്റുകളിലും ഇൻർവ്യൂകളിലും വിജയിക്കും. ചില പുതിയ കോൺട്രാക്ടുകൾ ഏറ്റെടുത്ത് നടത്തും. വാഹനം മാറ്റിവാങ്ങാനിടയുണ്ട്. ശുഭദിനം ചൊവ്വ.

പൂരം
ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. ഭൂമി വാങ്ങിക്കും. സിനിമാ നാടകം തുടങ്ങിയ കലാവിശേഷങ്ങളുമായി ബന്ധപ്പെട്ടവർക്ക് അനുകൂല സമയമാണ്. പുതുതായി സർവ്വീസിൽ പ്രവേശിക്കാൻ അവസരം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം.
ശുഭദിനം ഞായർ.

ഉത്രം
ബാങ്കിലോ സർവിസ്സിലോ ചേരുന്നതിന് പണം മുടക്കും. വീട് മോടി പിടിപ്പിക്കും. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. സഹോദരങ്ങൾക്ക് സുഖവും ശ്രേയസ്സും വർദ്ധിക്കും. പിതൃസ്വത്ത് അനുഭവയോഗമാകും. യുവജനങ്ങളുടെ വിവാഹം നടക്കും. ശുഭദിനം വ്യാഴം.

അത്തം
ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. എല്ലാരംഗങ്ങളിലും അഭിവൃദ്ധി ദൃശ്യമാകുന്നതാണ്. ഷെയറുകളിൽ പണം മുടക്കും. മുമ്പ് ചെയ്ത പ്രവൃത്തിയുടെ ഫലം അനുഭവയോഗ്യമാകുന്നതാണ്. വിദേശങ്ങളിൽ നിന്ന് ധനാഗമമുണ്ടാകും. ശൂഭദിനം ശനി.

ചിത്തിര
എല്ലാരംഗങ്ങളിലും ഊർജ്ജസ്വലതയും കാര്യശേഷിയും പ്രദർശിപ്പിക്കും. വീടിനോ വാഹനങ്ങൾക്കോ റിപ്പയർ വേണ്ടി വന്നേക്കാം. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും നല്ല സമയമാണ്. വ്യവഹാരങ്ങളിൽ വിജയമുണ്ടാകും.ശുഭദിനം തിങ്കൾ.

ചോതി
തൊഴിൽ രഹിതർക്ക് ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ട്. റിസർച്ച് വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. ഭൂമിയോ മറ്റു വിലപ്പെട്ട വസ്തുക്കളോ വാങ്ങിക്കും. ജനങ്ങൾക്കിടയിൽ അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും.ശുഭദിനം ബുധൻ.

വിശാഖം
എല്ലാരംഗത്തും ബുദ്ധി സാമർത്ഥ്യം പ്രകടിപ്പിക്കും ഭൂസ്വത്തുമായി ബന്ധപ്പെട്ട എല്ലാ സംഗതികളിലും നേട്ടമുണ്ടാകും. ഉദ്യോഗസ്ഥർക്ക് അനുകൂലസമയമാണ്. വായനശീലം കൂടും. ഗൃഹത്തിൽ ഐശ്വര്യം വർദ്ധിക്കും. ലോണുകൾ പെട്ടെന്ന് പാസ്സായികിട്ടും. .
ശുഭദിനം ബുധൻ.

അനിഴം
കൂട്ടുകച്ചവടം ആരംഭിക്കും. വ്യവസായങ്ങളിൽ പുരോഗതിയുണ്ടാകും. വസ്തുവകകൾ അധീനതയിലാകും. ഇരുമ്പ്, ചെമ്പ് മുതലായ പണികളിലേർപ്പെട്ടവർക്ക് നല്ല ആദായം ലഭിക്കും. വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാകും. ഈശ്വരാരാധനയിൽ ഏർപ്പെടും.
ശുഭദിനം ചൊവ്വ.

തൃക്കേട്ട
ഊഹക്കച്ചവടത്തിൽ ആദായമുണ്ടാകും. ജോലിയിൽ സ്ഥലമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ കൂടുതൽ അധികാരം പ്രദർശിപ്പിക്കാൻ തുടങ്ങും. രോഗികൾക്ക് ആരോഗ്യം വീണ്ടുകിട്ടുന്നതാണ്. ശുഭദിനം വ്യാഴം.

മൂലം
ധനാർജ്ജനത്തിനും സന്താനങ്ങളുടെ ക്ഷേമത്തിനും പ്രാധാന്യം നൽകും. പൂർവികസമ്പത്ത് കിട്ടാൻ സാധിക്കും. ജോലിയിൽ സ്ഥീരീകരണമോ പ്രമോഷനോ കിട്ടുന്നതാണ്. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. ശുഭദിനം ശനി.

പൂരാടം
പുതിയ പദവി കൈവരും. വ്യാപാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വീട്ടിൽ എല്ലവിധ ഐശ്വര്യവും നിലനിൽക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് പ്രമോഷന് അവസരമുണ്ടാകും. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ശുഭദിനം തിങ്കൾ.

ഉത്രാടം
ഇടപെടുന്ന എല്ലാകാര്യങ്ങളിലും വിജയം കൈവരിക്കും. പൂർവിക സ്വത്തിൽ നിന്നും ആദായം ലഭിച്ചുകൊണ്ടിരിക്കും. ആരോഗ്യരക്ഷയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കുടുംബത്തിൽ സുഖവും ശ്രേയസ്സും നിലനിൽക്കും. ശുഭദിനം ബുധൻ.

തിരുവോണം
ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. കലാപരമായ കാര്യങ്ങളിൽ നിന്ന് കൂടുതൽ നേട്ടമുണ്ടാകും. പല രംഗങ്ങളിലും മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. പഴയ വീട് പുതുക്കിപ്പണിയും. ശുഭദിനം വെള്ളി.

അവിട്ടം
ആഢംബരവസ്തുക്കളുടെയോ ഇലക്‌ട്രോണിക് വസ്തുക്കളുടെയോ വ്യാപാരത്തിൽനിന്ന് നല്ല ആദായം ലഭിക്കും. ഭൂമി വിൽക്കാനുദ്ദേശിച്ചവർക്ക് അത് സാധിക്കും. അധ്യാപനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ കൂടി വരുമാനം കിട്ടികൊണ്ടിരിക്കും. ശുഭദിനം വ്യാഴം.

ചതയം
വിദ്യാഭ്യാസകാര്യങ്ങളിലും സാംസ്‌കാരിക കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തും. ഉന്നതരായ വ്യക്തികളിൽ നിന്നും പലവിധ സഹായ ങ്ങളുണ്ടാകും. സത്കർമ്മങ്ങൾക്കായി ഒരു തുക നീക്കിവെക്കും. പുതിയ വ്യവസായ സംരംഭങ്ങളിലേർപ്പെടും. ശുഭദിനം ബുധൻ.

പൂരുരൂട്ടാതി
മനസ്സിന് ഉന്മേഷവും ഉല്ലാസവും അനുഭവപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. സിനിമ നാടകം തുടങ്ങിയ കലകളിൽ നിന്ന് ആദായം ലഭിക്കും. ഭൂസ്വത്ത് നേടാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും. ശുഭദിനം തിങ്കൾ.

ഉത്തൃട്ടാതി
പുതിയ ബിസിനസ്സിൽ പണം മുടക്കാൻ ഇടയുണ്ട്. സന്താനങ്ങളുടെ വിവാഹം നടക്കാനിടയുണ്ട്. വർക്ക്‌ഷോപ്പുകളും മറ്റും ആരംഭിക്കും. പ്രവർത്തനരംഗത്ത് ആത്മവിശ്വാസം വർദ്ധിക്കും. ഭൂമി വാങ്ങുകയോ പൂർവികസമ്പത്ത് കൈവശം വരുകയോ ചെയ്യും. ശുഭദിനം വെള്ളി.

രേവതി
താത്കാലികാടിസ്ഥാനത്തിൽ സർക്കാർ ജോലി ലഭിക്കും. ദൂരയാത്രകൾ ചെയ്യേണ്ടിവരും. ഗൃഹത്തിന്റെ പണി പുരോഗമിക്കും. വിദേശവുമായി വ്യാപാരബന്ധങ്ങൾ തുടങ്ങിയേക്കും. മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. ശുഭദിനം ഞായർ.

TAGS: ASTROLGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.