SignIn
Kerala Kaumudi Online
Saturday, 07 March 2026 7.04 PM IST

'പെൺകുട്ടികൾ ആൺകുട്ടികളോടൊപ്പം പുറത്തുപോയാൽ മാതാപിതാക്കൾക്ക് ആദ്യമുണ്ടാവുക സെക്ഷ്വൽ തോട്ട്‌സ്, മക്കളെ  വിശ്വസിക്കണം'

Increase Font Size Decrease Font Size Print Page
krishna-kumar

പുതിയ തലമുറയെ വളരെ ഇഷ്ടമാണെന്നും അവർ കള്ളം പറയാറില്ലെന്നും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. എല്ലാം തുറന്നുപറയുന്നവരാണ്. പെൺമക്കൾ ആൺകുട്ടികളുടെ ഒപ്പം പോയാൽ മാതാപിതാക്കൾക്ക് ആദ്യം ലൈംഗികതയുമായി ബന്ധപ്പെട്ട ചിന്തകളായിരിക്കും ഉണ്ടാവുക. മകൾ അവരുടെ കൂടെ അങ്ങനെയായിപ്പോകുമോയെന്ന ഭയം. ഇതാണ് പ്രശ്‌നം. അങ്ങനെ ഭയന്നുഭയന്ന് മക്കളെ സംശയിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

'ഇത്തരത്തിലെ സംശയങ്ങൾ വീട്ടിലെ സമാധാനം പോകുന്നതിന് കാരണമാകും. മാതാപിതാക്കളുടെ ആരോഗ്യവും പോകും. മക്കളെ വിശ്വസിക്കണം. ഇതല്ലാതെ വേറെ വഴിയില്ല. ഞങ്ങൾക്ക് ഞങ്ങളുടെ മക്കളെ പൂർണ വിശ്വാസമാണ്. അവർക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ട്. അവർ എന്തുചെയ്താലും കൂടെ നിൽക്കണം. അവർ ചെയ്യുന്നത് ശരിയാണെന്ന് മനസിലാക്കി കൂടെ നിന്നാൽ പല ആത്മഹത്യകളും ഒഴിവാക്കാം. വീട്ടുകാരോടല്ലാതെ വേറെ ആൾക്കാരോട് തുറന്നുപറഞ്ഞാൽ അവർ മുതലെടുക്കുന്നവരാണെങ്കിൽ അത് പ്രശ്‌നമാകും. മാതാപിതാക്കൾ അങ്ങനെ മുതലെടുക്കില്ല. മാതാപിതാക്കൾക്ക് വലിയ മനസുണ്ടാകണം. ഞാൻ എപ്പോഴും അവരുടെ കൂടെ നിൽക്കും. ദിയയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ കുടുംബത്തിനകത്ത് എനിക്ക് ഹീറോ ആകാൻ പറ്റി.

രാഷ്ട്രീയത്തിലും സിനിമയിലും കഷ്ടപ്പാടുകളുണ്ട്. ആരും പെട്ടെന്ന് വളർന്നുവരുന്നവരല്ല. ശത്രുതയുടെ അളവ് എത്ര കൂടുന്നോ അതിനനുസരിച്ച് വളർച്ചയുണ്ടാകും. ഞാൻ ഒരിക്കലും നേതാവാകാൻ ഇഷ്ടപ്പെടുന്നയാളല്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റായി ഫലിക്കും'- കൃഷ്ണകുമാർ പറഞ്ഞു.

TAGS: KRISHA KUMAR, ACTOR KRISHNA KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.