
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള ശ്രീവല്ലഭ മഹാക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. മഹാവിഷ്ണുവും സുദർശനമൂർത്തിയുമാണ് ഇവിടത്തെ പ്രധാനപ്രതിഷ്ഠ. ഇവിടെ ഒരു വഴിപാടാണ് പാള നമസ്‌കാരം. മൂർത്തിയുടെ പൂജ കഴിഞ്ഞ് ഉച്ചയ്ക്ക് നിവേദ്യം ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിച്ചുകഴിഞ്ഞ് കീഴ്ശാന്തി പൂവും ചന്ദനവും തീർഥവുമെടുത്ത്, കിഴക്കേ മണ്ഡപത്തിൽ നമസ്കാരത്തിനിരിക്കുന്ന ബ്രഹ്മചാരിയുടെ കാൽ കഴുകിച്ച് പൂവും ചന്ദനവും നൽകും.
വിഷ്യക്‌സേനന്റെ വടക്കുവശത്തുള്ള ശാലയിൽ ആവണിപ്പലകയിട്ട് ബ്രഹ്മചാരിയെ ദെെവീകഭാവത്തിൽ ഇരുത്തി കമുകിൻ പാളയിൽ ചോറ്, ഉപ്പുമാങ്ങ, ഇഞ്ചിതെെര്, തൃപ്പുളി, എരിശേരി, പരിപ്പ്, വറുത്ത ഉപ്പേരി, മെഴുക്കുപുരട്ടി (വെള്ള വഴുതനങ്ങയോ, ചേനയോ കൊണ്ടുള്ള) എന്നീ വിഭവങ്ങൾ നൽകി നമസ്ക്കാരം തുടങ്ങിയശേഷം മാത്രമാണ് ശ്രീവല്ലസ്വാമിക്കുള്ള നിവേദ്യ പൂജ പൂർത്തിയാക്കുന്നത്.
ഈ വഴിപാട് നടത്തുന്നത് വഴി ഭാഗവാന്റെ അനുഗ്രഹവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. സമ്പദ്സമൃദ്ധിക്കും ഐശ്വര്യലബ്ധിക്കുമായിട്ടാണ് ഭക്തജനങ്ങൾ പാള നമസ്കാര വഴിപാട് നടത്തുന്നത്. ഇതിനായി മാസങ്ങൾക്ക് മുൻപേ തന്നെ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർ ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |