SignIn
Kerala Kaumudi Online
Tuesday, 10 March 2026 10.43 AM IST

ശിവഗിരിയിൽ മൈ ഭാരത് യുവജനസമ്പർക്ക പരിപാടി

Increase Font Size Decrease Font Size Print Page
padanaclas

ശിവഗിരി: കേന്ദ്രയുവജനമന്ത്രാലയത്തിന്റെ സ്വയംഭരണ സ്ഥാപനമായ മൈ ഭാരതിന്റെ ആഭിമുഖ്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 250ഓളം യുവതീയുവാക്കൾ ശിവഗിരി മഠം സന്ദർശിച്ചു. പട്ടികജാതി യുവജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണിത്. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ എൻ. സുഹാസിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തെ ഗുരുധർമ്മപ്രചരണസഭ- യുവജനസഭ ജനറൽ കൺവീനർ അഡ്വ.സുബിത്‌ എസ്. ദാസ്, കൊല്ലം ജില്ലാ പ്രസിഡന്റ് എം.എസ്. മഹീന്ദ്രൻ, അഭിലാഷ് പ്രഭാകരൻ, ഡോ. രശ്മി, കാളിദാസൻഷിനു എന്നിവർ സ്വീകരിച്ചു. ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയത്തിൽ നടന്ന പഠനക്ലാസ് സ്വാമി ദേവാത്മാനന്ദ ഉദ്ഘാടനം ചെയ്തു. മഹാസമാധി, വൈദികമഠം, റിക്ഷാമണ്ഡപം , ബോധാനന്ദസ്വാമി സമാധിപീഠം എന്നിവിടങ്ങൾ സന്ദർശിച്ച് ഗുരുപൂജപ്രസാദവും സ്വീകരിച്ചാണ് സംഘം മടങ്ങിയത്. ഈ മാസം 6ന് തുടക്കം കുറിച്ച യുവജനസമ്പർക്ക പരിപാടി 12ന് സമാപിക്കും. നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ കൺവെൻഷൻ സെന്റർ കേന്ദ്രീകരിച്ചാണ് ക്യാമ്പ് നടന്നു വരുന്നത്. സംഘത്തിൽ ഏറെയും മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര , ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.