
തിരുവനന്തപുരം : കേരള ചരിത്ര കോൺഗ്രസിന്റെ സ്ഥാപകാദ്ധ്യക്ഷനാണ് ഇന്നലെ അന്തരിച്ച പ്രൊഫ.കെ.എൻ.പണിക്കർ. 2017ൽ കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം നൽകി. ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ 1936ൽ ജനിച്ച അദ്ദേഹത്തിന്റെ മുഴുവൻ പേര് കണ്ടിയൂർ നാരായണപണിക്കർ എന്നാണ്. ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂൾ പഠനം.
പാലക്കാട് ഗവ.വക്ടോറിയകോളേജിൽ ബിരുദവും രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി. പിന്നീട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സോഷ്യൽ സയൻസിന്റെ ഡീനായും പ്രവർത്തിച്ചു. വിവിധ വദേശസർവകലാശാലകളിൽ ഫെല്ലോയായും വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. ബിരുദപഠന കാലത്ത് കോളേജ് യൂണിയൻ ചെയർമാനായിരുന്നു.
ഇംഗ്ലീഷിലായിരുന്നു രചനകൾ ഏറെയും. ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, എഗെയിൻസ്റ്റ് ലോഡ് ആൻഡ് സ്റ്റേറ്റ്: റിലീജിയർ ആൻഡ് പെസന്റ് അപ്‌റൈസിംഗ് ഇൻ മലബാർ, കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ, കൾച്ചർ ഐഡിയോളജി ആൻഡ് ഹെജിമണി: ഇന്റലക്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്നസ് ഇൻ കൊളോണിയൽ ഇന്ത്യ തുടങ്ങിയവയാണ് കൃതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |