SignIn
Kerala Kaumudi Online
Tuesday, 10 March 2026 3.18 PM IST

ഇന്ത്യക്കാർക്ക് ആശ്വാസം; ഖത്തറിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താൻ ഇന്ന് മൂന്ന് വിമാനങ്ങളുണ്ടാകുമെന്ന് എംബസി

Increase Font Size Decrease Font Size Print Page
qatar-airways

ദോഹ: ഇറാൻ - ഇസ്രയേൽ സംഘർഷത്തിനിടെ ഖത്തറിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ന് കൊച്ചി, മുംബയ്, ഡൽഹി എന്നിവിടങ്ങളിലേയ്ക്ക് വിമാനമുണ്ടാകുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ട്രാൻസിറ്റ്- ഹ്രസ്വകാല വിസയിൽ ദോഹയിലെത്തി കുടുങ്ങിയ ആയിരത്തോളം ഇന്ത്യക്കാർ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഖത്തർ എയർവേസ് വഴി നാട്ടിലേയ്ക്ക് പോയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇന്നലെ ഖത്തർ എയർവേസിന്റെ ദോഹ - ഡൽഹി വിമാനം സർവീസ് നടത്തിയതായും 300ലധികം ഇന്ത്യക്കാർ നാട്ടിലേയ്ക്ക് പോയതായും എംബസി കൂട്ടിച്ചേർത്തു. എയർലൈനുകളുമായി ബന്ധം നിലനിർത്താനും ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു.

ഖത്തറിൽ കുടുങ്ങി സൗദി വിസയ്ക്ക് അപേക്ഷിക്കുന്ന യാത്രക്കാരുടെ കേസുകൾ ഏറ്റെടുക്കുമെന്ന് എംബസി അറിയിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ ഇന്ത്യക്കാർ കർശനമായി പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചു. ആധികാരിക വിവര സ്രോതസുകൾ മാത്രം പിന്തുടരാനും എംബസി ജനങ്ങളോട് ആവശ്യപ്പെട്ടു.

TAGS: NEWS 360, GULF, GULF NEWS, QATAR, INDIANS IN GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.