SignIn
Kerala Kaumudi Online
Tuesday, 10 March 2026 5.09 PM IST

ഒരിക്കലും പുറത്തുവരാത്ത മീൻ തീരത്തടിഞ്ഞു; ലോകം യുദ്ധക്കെടുതിയിലായിരിക്കെ ആശങ്ക

Increase Font Size Decrease Font Size Print Page
oarfish

മെക്‌സികോ സിറ്റി: അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു. 'ഡൂംസ്‌ഡേ ഫിഷ്' എന്നറിയപ്പെടുന്ന രണ്ട് ഓർഫിഷ് മെക്‌സിക്കോയിലെ കാബോ സാൻ ലൂക്കാസിലെ തീരത്തടിഞ്ഞതാണ് ചർച്ചയാകുന്നത്. 30 അടിയാണ് ഇവയുടെ നീളം. 3000 അടിയോളം ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം. ആഴം കുറഞ്ഞ പ്രദേശത്ത് ഇവർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണ്.

തീരത്തുവന്ന രണ്ട് സഹോദരിമാരാണ് മീനിനെ കണ്ടതും വിവരം പുറത്തറിയിച്ചതും. മീനിന്റെ ദൃശ്യങ്ങൾ സഹോദരിമാരിലൊരാൾ പങ്കുവച്ചിട്ടുണ്ട്. മീനുകൾ തിരികെ കടലിലേയ്ക്ക് പോയതായും വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ദൃശ്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഉപരിതലത്തിൽ വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഓർഫിഷ് ഭൂകമ്പം, സുനാമി തുടങ്ങിയ ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം. എന്നാൽ ഇവയെ പ്രകൃതിദുരന്തങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വ്യക്തമായ തെളിവില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

A post shared by We Love Animals (@weloveanimals_newsner)


TAGS: DOOMSDAY FISH, OARFISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.