
2026ൽ ചില നക്ഷത്രക്കാർക്ക് കോടീശ്വരയോഗമുണ്ടെന്നാണ് ജ്യോതിഷപ്രകാരമുള്ള വിശ്വാസം. വ്യാഴത്തിന്റെയും ഒപ്പം ശുക്രന്റെയും രാശിമാറ്റം സംഭവിക്കുന്നതാണ് ഇതിനെല്ലാം കാരണം. ജോലി, വിദ്യാഭ്യാസം, വിവാഹം, സാമ്പത്തികം എന്നിവയിലെല്ലാം ഗുണമുണ്ടാകും. ഈ ഭാഗ്യങ്ങളെല്ലാം തേടിയെത്താൻ പോകുന്ന നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
ചിങ്ങം - ഈ രാശിയിൽപ്പെടുന്ന നക്ഷത്രക്കാർക്ക് ഉയർന്ന് ശമ്പളത്തോടുകൂടിയ ജോലി ലഭിക്കും. വിദ്യാർത്ഥികൾക്കും അനുകൂല സമയം. യാത്രകൾ ചെയ്യാൻ സാധിക്കും.
കന്നി - ഭാഗ്യം കൂടുതലായി അനുഭവപ്പെടും. പുതിയ വീട് വാങ്ങാൻ കഴിയും. പങ്കാളിയുമായി ചെറിയ പ്രശ്‌നങ്ങളുണ്ടാകും, സൂക്ഷിക്കണം. ധനപരമായ ഇടപാടുകൾ ഏപ്രിലിന് ശേഷം ചെയ്യുന്നതാണ് ഉത്തമം.
തുലാം - ബിസിനസുകാർക്ക് നല്ല സമയം. ഒന്നിൽക്കൂടുതൽ സംരംഭങ്ങൾ നടത്താൻ സാധിക്കും. വിവാഹം, തൊഴിൽ എന്നിവയിലും നല്ലതുവരും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞുനിൽക്കും.
വൃശ്ചികം - സാമ്പത്തികമായും വിദ്യാഭ്യാസപരമായും നല്ല സമയം. ജൂലായ് മാസത്തോടെ ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിക്കും. വിദേശവാസയോഗം കാണുന്നു. എല്ലാവിധത്തിലുമുള്ള ഐശ്വര്യമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |