
ന്യൂഡൽഹി: ജുഡിഷ്യറിയിലെ അഴിമതി പരാമർശിക്കുന്ന വിവാദ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം പൂർണമായും പിൻവലിച്ചതായും, വിപണിയിൽ ലഭ്യമല്ലെന്ന് ഉറപ്പാക്കിയതായും എൻ.സി.ഇ.ആർ.ടി വ്യക്തമാക്കി. വിഷയത്തിൽ എൻ.സി.ഇ.ആർ.ടി ഡയറക്ടർ, മെംബർമാർ എന്നിവർ നിരുപാധികം പരസ്യമായി മാപ്പുപറഞ്ഞ് ഇന്നലെ വാർത്താക്കുറിപ്പിറക്കി. സ്വമേധയാ എടുത്ത കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണിത്. കഴിഞ്ഞ ഫെബ്രുവരി 26ന് വിവാദ പാഠപുസ്തകം കടുത്ത വിമർശനത്തോടെ സുപ്രീംകോടതി നിരോധിച്ചിരുന്നു.
നൈപുണ്യ വികസന
പ്ലാറ്റ്ഫോമുമായി
ത്രെസ്റ്റ് അക്കാഡമി
തിരുവനന്തപുരം: വ്യവസായങ്ങൾക്ക് ആവശ്യമായ രീതിയിൽ എൻജിനിയർമാരെയും ടെക്നീഷ്യന്മാരെയും പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ട് ഡീപ്-ടെക് നൈപുണ്യ വികസന പ്ലാറ്റ്ഫോമുമായി തിരുവനന്തപുരത്തെ ത്രെസ്റ്റ് റിസർച്ച് പാർക്ക്. അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക് മൊബിലിറ്റി മേഖലകളിൽ ഹാർഡ്വെയർ ഡിസൈൻ, സിമുലേഷൻ, വാലിഡേഷൻ, സിസ്റ്റം ഇന്റഗ്രേഷൻ എന്നിവയിൽ പ്രാവീണ്യമുള്ള എൻജിനിയർമാരെ സൃഷ്ടിച്ചെടുക്കാനാണ് ത്രെസ്റ്റ് അക്കാഡമിയിൽ പരിശീലനം. നിർദ്ദിഷ്ട കേരള ഇ.വി ഇൻഡസ്ട്രിയൽ പാർക്കിന്റെ പ്രധാന തൊഴിൽസേന സ്രോതസായി അക്കാഡമി മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |