SignIn
Kerala Kaumudi Online
Thursday, 23 April 2026 10.03 PM IST

പൊലീസ് ഗൃഹസന്ദർശനം പുനരാരംഭിക്കും: കമ്മീഷണർ

Increase Font Size Decrease Font Size Print Page

തൃശൂർ: ജനങ്ങളുമായി ഇടപഴകുന്ന ജനമൈത്രി ബീറ്റ് ഓഫീസർമാരുടെ ഗൃഹസന്ദർശനം പുനരാരംഭിക്കുമെന്ന് കമ്മീഷണർ നകുൽ ആർ.ദേശ്മുഖ്. സിറ്റി പൊലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന ജനമൈത്രി ജില്ലാ സമിതി യോഗത്തിലാണ് കമ്മീഷണർ ഇക്കാര്യം അറിയിച്ചത്. എല്ലാ മാസവും സ്റ്റേഷൻ തല യോഗവും ബീറ്റ് ഓഫീസർമാരുടെ ഹൗസ് വിസിറ്റിംഗും പുനരാരംഭിക്കും. മീര അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ജോസഫ്, ടി.യു.സ്മിത, ബാലൻ, സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് തോമസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.ബി. ഷിജി എന്നിവർ പ്രസംഗിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സീനിയർ സിറ്റിസൺ പ്രതിനിധികൾ, സോഷ്യൽ വർക്കേഴ്‌സ്, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.