
തൃശൂർ: ആൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും അസോസിയേഷൻ ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ചിട്ടി നിയമമനുസരിച്ച് കുറി നടത്താൻ രജിസ്‌ട്രേഷൻ വകുപ്പിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ ജീവനക്കാരില്ലെന്ന കാരണത്താൽ, ചിട്ടി സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമാണ് ധർണ. അസോസിയേഷൻ ജനറൽ സെക്രട്ടറി വി.ടി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി. ടി.എൻ.പ്രതാപൻ, സി.എൽ. ഇഗ്‌നേഷ്യസ്, അഡ്വ.സി.ആർ.ജെയ്‌സൻ, അഡ്വ.രജിത്ത് ഡേവിസ് ആറ്റത്തറ, ബേബി മൂക്കൻ, സി.കെ. അപ്പുമോൻ, കെ.വി.ശിവകുമാർ, ടി. വർഗീസ് ജോസ്, ജോജ്ജി എം.ജെ., എ.എസ്.വിമലാനന്ദൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
