SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.35 AM IST

'ആ നടനെക്കുറിച്ചുള്ള ചില കാര്യങ്ങൾ പുറത്തുപറയാനാകില്ല, എനിക്ക് ആത്മാഭിമാനമാണ് വലുത്'; വെളിപ്പെടുത്തി നടി

Increase Font Size Decrease Font Size Print Page
sona-heiden

കേരളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ്‌നടനാണ് വടിവേലു. ഒരു സമയത്ത് തീയേറ്ററുകളിലെത്തുന്ന എല്ലാ സിനിമകളിലും വടിവേലു അഭിനയിച്ചിരുന്നു. ഹാസ്യ വേഷങ്ങളാണ് താരം കൂടുതലും ചെയ്തിട്ടുള്ളത്. നടൻ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച് മാരീശൻനാണ് അടുത്തിടെ റിലീസ് ചെയ്ത് വടിവേലു ചിത്രം. ഇതിലെ വേഷം ഏറെ ജനശ്രദ്ധ നേടിയതാണ്.

നടനെതിരെ വിവിധ തരത്തലുളള ആരോപണങ്ങളും പണ്ടുമുതൽക്കേ സിനിമയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ മുൻപ് വടിവേലുവിനൊപ്പം അഭിനയിച്ച നടി സോന ഹെയ്ഡന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ പല ഓഫറുകളും ലഭിച്ചിരുന്നുവെന്നും എന്നാൽ അത് ആത്മാഭിമാനത്തിന്റെ പേരിൽ നിരസിച്ചെന്നും സോന പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുഘട്ടത്തിൽ അഭിനയ ജീവിതം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നും സിനിമാ മേഖലയിൽ ആരെയും വിശ്വസിക്കാനാവില്ലെന്നും നടി വ്യക്തമാക്കി.

'ഒരുഘട്ടത്തിൽ അഭിനയം ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നി. ഈ സിനിമാ മേഖലയിൽ ആരെയും വിശ്വസിക്കാനാവില്ല. പലരും കാരണം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എനിക്കത് സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടാണ് കുറച്ച് നാൾ സിനിമാ മേഖലയിൽ നിന്ന് മാറിനിന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു. പക്ഷേ അതെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. വടിവേലുവിനെ ഒരാൾക്ക് കെെകാര്യം ചെയ്യാനാവില്ല. ചില കാര്യങ്ങൾ പുറത്ത് പറയാനാകില്ല. എനിക്ക് ആത്മാഭിമാനമാണ് വലുത്'- സോന ഹെയ്ഡൻ പറഞ്ഞു.

TAGS: SONA HEIDEN, VADIVELU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.