
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മാർച്ച് 12 1201 കുംഭം 28 വ്യാഴാഴ്ച . (45 നാഴിക 15 വിനാഴിക വരെ മൂലം ശേഷം പൂരാടം നക്ഷത്രം)
(നവമി തിഥി 58 നാഴിക 39 വിനാഴിക വരെ) (രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)
അശ്വതി :മുമ്പ് ഉണ്ടായിരുന്ന ക്ലേശാനുഭവങ്ങളും സ്തംഭനാവസ്ഥയും മാറി ആഗ്രഹ സാഫല്യം,നേട്ടങ്ങൾ എന്നിവ തീർച്ചയായും ഉണ്ടാകും, ആരോഗ്യകരമായി ജീവിക്കുവാൻ സാധിക്കും.
ഭരണി: ജോലിസ്ഥലത്തും ബിസിനസ്സിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിവാഹ യോഗവും സാമ്പത്തിക ഉയർച്ചയും ലഭിക്കും, ഇന്നേ ദിവസം ഭാഗ്യങ്ങൾ വാരിക്കോരി തരികയും അവിചാരിതമായ അവസരങ്ങൾ വന്നു ചേരുകയും ചെയ്യും.
കാർത്തിക: വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും, ഉപരിപഠനത്തിന് സാദ്ധ്യതയുണ്ട്, ഗൃഹവും വാഹനവും വാങ്ങാനുള്ള യോഗവും കാണുന്നു, ശത്രുക്കളെ കൊണ്ടുള്ള ദോഷം മാറ്റാൻ ഈശ്വരാധീനം വർദ്ധിക്കണം.
രോഹിണി: തൊഴിൽപരമായി നല്ല അവസരങ്ങൾക്ക് സാദ്ധ്യത. ഉത്സാഹം നിറഞ്ഞ ദിവസം, അവസരങ്ങൾ ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്യാനും തടസങ്ങളെ അതിജീവിച്ചു കാര്യങ്ങൾ നടത്തുവാനും കഴിയും.
മകയിരം: അസൂയക്കാർ ധാരാളമുണ്ടാകും, വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, നെഗറ്റീവ് എനർജി വരാതെ ശ്രദ്ധിക്കണം, മടിയും ഉറക്ക ക്ഷീണവും ഉപേക്ഷിച്ചിട്ട് ഊർജ്ജസ്വലതയോടെയിരിക്കണം.
തിരുവാതിര :കുടുംബ കലഹം മാറ്റി ജീവിതം സ്വസ്ഥമായി കൊണ്ടുപോകാൻ ശ്രമിക്കണം, കോപം കുറച്ച് മുന്നോട്ടു പോകേണ്ടതാണ്, ഒരു കാര്യം ചിന്തിക്കുമ്പോൾ പലവട്ടം ചിന്തിച്ചേ തീരുമാനമെടുക്കാവൂ.
പുണർതം : ധനചിലവു കൂടാൻ സാദ്ധ്യത, മറ്റുള്ളവരുടെയും കൂടി ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങൾക്ക് അന്തിമരൂപം കൊടുക്കുക, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം.
പൂയം : ലഹരി ഉപേക്ഷിക്കുക, ആഡംബരത്തിന് പണം ധൂർത്തടിക്കും, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കുക, വീട്ടിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും, രോഗം മൂലം കഷ്ടതകൾ.
ആയില്യം :ക്‌ളേശാനുഭവങ്ങൾ മാറി ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, ഉന്നത വിദ്യാഭ്യാസം ലഭിക്കും, മേന്മയുള്ള ജോലിക്കും സാദ്ധ്യത, കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം, കുടുംബത്തിൽ സമാധാനം.
മകം: പുതിയ കൂട്ടുകെട്ടുണ്ടാകുക വഴി ജീവിത വിജയമുണ്ടാകും. പ്രതീക്ഷിക്കാത്ത സമയത്ത് പണം വന്നു ചേരും, ആത്മവിശ്വാസത്തോടെ കാര്യങ്ങൾ നേരിടണം, സ്ത്രീകൾ മഖേനെ നേട്ടം, നിർമ്മാണ പ്രവർത്തികളിൽ ഉള്ള തടസങ്ങൾ മാറിക്കിട്ടും.
പൂരം : ക്ഷേത്രങ്ങൾ സന്ദർശിക്കും. ശത്രുക്കളും കുടുംബാംഗങ്ങളും മിത്രങ്ങളാകും, കലാരംഗത്തും അദ്ധ്യാപന രംഗത്തും ഉള്ളവർക്ക് നല്ല സമയം, കുടുംബത്തിന്റെ പിന്തുണ ലഭിക്കും.
ഉത്രം : വിദ്യാഭ്യാസകാര്യത്തിൽ ഉയർച്ചയും ജോലിസാദ്ധ്യതയും, വിവാഹം,സന്താന ലാഭം,സാമ്പത്തിക ഉയർച്ച എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്,
ഭൂമി സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം.
അത്തം: മാറാരോഗങ്ങൾക്ക് പുതിയ ചികിത്സാരീതികൾ സ്വീകരിക്കുന്നത് വഴി ആരോഗ്യം തൃപ്തികരം ആയിരിക്കും, സന്താനങ്ങളുടെ ഭാവി മുന്നിൽക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും, വീടും പരിസരവും നല്ല രീതിയിൽ സംരക്ഷിക്കണം.
ചിത്തിര: പ്രതീക്ഷിക്കാത്ത സമയത്ത് ധനവരവും ബന്ധുക്കളുടെയും ഇഷ്ടജനങ്ങളുടെയും സഹകരണവും ലഭിക്കും, വിദേശാനുകൂല്യം, പ്രണയത്തിൽ അകപ്പെടാം, സഹോദരങ്ങളെ കൊണ്ട് ഗുണങ്ങൾ ഉണ്ടാകും.
ചോതി : വിദ്യാഭ്യാസത്തിന് ഉയർച്ച,മോഹവിലക്ക് ഭൂമിയോ വീടോ വാങ്ങാൻ ആലോചിക്കും, അലങ്കാരങ്ങൾക്കും മറ്റും പണം ചിലവാക്കും, ദൂര യാത്രകളിൽ നേട്ടം, ആത്മവിശ്വാസം വർദ്ധിക്കും.
വിശാഖം : ബിസിനസ്സിൽ നേട്ടമുണ്ടാകും വീട്ടിലും ഓഫീസിലും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, നയപരമായി കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കും, ബന്ധുസമാഗമം, സർവ്വകാര്യ വിജയം.
അനിഴം : അനുകൂലമായ സ്ഥാനചലനം, പുതിയജോലിക്ക് സാദ്ധ്യതയുണ്ട്, ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ, സന്താന ഗുണം, പ്രമോഷനോ ശമ്പള കൂടുതലോ ലഭിക്കും.
കേട്ട : സുഹൃത്തുക്കളെ കൊണ്ട് സഹായം ലഭിക്കും, ആരോഗ്യപരമായി നല്ല സമയം, ഇഷ്ട മിത്രങ്ങളുടെ സന്ദർശനം സന്തോഷം നൽകുന്നതാണ്, പുതിയ മേഖലകളിൽ ചെന്നെത്തും, യാത്രകളാൽ ഭാഗ്യവും നേട്ടവും ഉണ്ടാകും.
മൂലം : അന്യ സ്ത്രീകളുമായുള്ള സഹവാസം ഒഴിവാക്കുക, ആത്മവിശ്വാസം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, അമിതാവേശവും എടുത്തു ചാട്ടവും ഒഴിവാക്കുക, ജോലി സംബന്ധിച്ച് ദൂരയാത്ര വേണ്ടി വരും, ആരോഗ്യ പ്രശ്നങ്ങൾ, ധനപരമായി ദുരിതം, അസൂയക്കാർ ധാരാളമായി ഉണ്ടാകും.
പൂരാടം : പേരും പെരുമയും ലഭിക്കും,വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു അഡ്മിഷൻ ലഭിക്കും, പ്രഭാതത്തിൽ പലവിധത്തിലുമുള്ള വിഷമതകൾ. പിന്നീട് നേട്ടവും വിജയവും.
ഉത്രാടം : പുതിയ ജോലിമാറ്റം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും, കാര്യസാധ്യത്തിനായി അടുക്കുന്നവരെ സൂക്ഷ്മതയോടെ പഠിക്കണം, മറ്റുള്ളവരെക്കൊണ്ട് പ്രയാസങ്ങൾ ഉണ്ടാകും, ധന നഷ്ടം ഉണ്ടാകും, എതിരാളികളുടെ പ്രവർത്തനങ്ങൾ കരുതിയിരിക്കണം.
തിരുവോണം : ഭാഗ്യവും ധനവും കൊണ്ടുവരുന്ന ദിവസം, ബിസിനസ്സിൽ വിജയം, വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കാൻ സാദ്ധ്യത കാണുന്നു. വിദേശ കാര്യങ്ങളിൽ ആനുകൂല്യം, പങ്കാളി മുഖേനെ നേട്ടം.
അവിട്ടം : പഴയ മോഹങ്ങൾ പൂവണിയും. വിവാഹം സന്താനം എന്നിവയ്ക്കു സാദ്ധ്യത, ഉത്തരവാദിത്വത്തോടെ ജോലികൾ ചെയ്തു തീർക്കും, പേരും പെരുമയും വർദ്ധിക്കും, നിശ്‌ചയ ബോധ്യത്തോടെ കാര്യങ്ങൾ നേരിടും.
ചതയം : കുടുംബത്തിൽ ഐശ്വര്യ വർദ്ധനയുണ്ടാകും, ബിസ്സിനസ്സിൽ ഉയർച്ചയും ജോലിയിൽ ഉയർച്ചയും അനുകൂലമായ സ്ഥലം മാറ്റവും ഉണ്ടാകും, ദാന ധർമ്മങ്ങൾക്കായി ധാരാളം പണം ചിലവഴിക്കും, ശത്രു ജയം.
പൂരുരുട്ടാതി : ക്ലേശങ്ങൾ മാറി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം, എല്ലാ കാര്യത്തിലും ശുഭാപ്തി വിശ്വാസം വച്ചുപുലർത്തും, വെല്ലുവിളിയെ അതിജീവിച്ച് മുന്നോട്ടു പോകും, പണം വരവ് കൂടും.
ഉത്തൃട്ടാതി : ഭാഗ്യവർദ്ധന ഉണ്ടാകും, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ, കുടുംബ സുഖം, ജീവിതത്തിൽ അത്ഭുതകരമായ ഉയർച്ചയുണ്ടാകും, ഇഷ്ടജനങ്ങളുടെ അംഗീകാരവും ആദരവും ലഭിക്കും.
രേവതി: കുറെക്കാലമായി നടക്കാതിരുന്ന കാര്യങ്ങൾ നടത്താൻ സാദ്ധ്യത വരുന്നതാണ്, ജോലിയോ ധനമോ പ്രതീക്ഷിക്കാത്ത സമയത്ത് വന്നു ചേരും, ഉണ്ടായിരുന്ന പ്രയാസങ്ങൾ മാറിക്കിട്ടും, വിദ്യാപരമായ മുന്നേറ്റം, ശുഭകരമായ സംഗതികൾക്ക് സാക്ഷ്യം വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |