SignIn
Kerala Kaumudi Online
Thursday, 12 March 2026 3.57 AM IST

'ധോണിക്ക് ശേഷം സഞ്ജു ചേട്ടൻ അത് രണ്ടും സാധിച്ചിരിക്കുന്നു ', പ്രാചി തെഹ്‌ലാന്റെ റീൽ നേടിയത് രണ്ടരക്കോടി കാഴ്ചക്കാരെ

Increase Font Size Decrease Font Size Print Page
sanju

ഇന്ത്യയുടെ ട്വന്റി ലോകകപ്പ് വിജയത്തിൽ നിർണായക പങ്കാണ് മലയാളി താരം സഞ്ജു സാംസൺ വഹിച്ചത്,​ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടിയ പ്രകടനം പ്ലേയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും സഞ്ജുവിന് നേടിക്കൊടുത്തി. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ പോലും സ്ഥാനമില്ലായിരുന്ന ഒരാൾ കിരീട നേട്ടത്തിന് മുഖ്യ പങ്ക് വഹിച്ചത് തിരിച്ചുവരവിന്റെ കൂടി കഥയായിരുന്നു. രാജ്യത്തെ മുഴുവൻ ക്രിക്കറ്റ് പമികളുടെയും ആവേശമായി മാറാനും മലയാളി താരത്തിന് കഴിഞ്ഞു. ലോകകപ്പ് നേട്ടത്തിന് ശേഷം സഞ്ജുവിനെ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ.

ഇപ്പോഴിതാ സഞ്ജുവിനെ കുറിച്ച് താൻ പങ്കുവച്ച ഒരു റീൽ രണ്ടരക്കോടി കാഴ്ചക്കാരെ നേടി എന്ന വിവരം അറിയിച്ചിരിക്കുകയാണ് നടി പ്രാചി തെ‌ഹ്‌ലാൻ. ഫൈനലിലെ കിരീട നേട്ടത്തിന് പിന്നാലെ സഞ്ജു സംസാരിക്കുമ്പോൾ പ്രാചി ചിത്രീകരിച്ച റീൽ ആണിത്. ഇന്ത്യൻ ജഴ്സി ധരിച്ച് നിൽക്കുന്ന പ്രാചിക്ക് പിന്നിലായി ടെലിവിഷൻ സ്ക്രീനിൽ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുന്ന സഞ്ജുവിനെ കാണാം. ഈ വീഡ‌ിയോക്കൊപ്പം പ്രാചി കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ചില കളിക്കാർ മത്സരങ്ങൾ ജയിക്കും,​ മറ്റു ചിലർ ബഹുമാനംനേടും. ധോണിക്ക് ശേഷം ഇദ്ദേഹം അത് രണ്ടും നേടിയിരിക്കുന്നു. സഞ്ജു ചേട്ട,​ എന്നാണ് പ്രാചി കുറിച്ചത്. 25 മണിക്കൂർ കൊണ്ട് രണ്ടരമില്യൺ കാഴ്ചക്കാരാണ് ഈ റീൽ നേടിയതെന്ന് പ്രാചി പറയുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, SANJU SAMSON, DHONI, PRACHI TEHLAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.