SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.37 PM IST

ആരോഗ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: തെളിവില്ല; കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം

Increase Font Size Decrease Font Size Print Page
s

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാജോർജിനെ കണ്ണൂർ റെയിൽവേസ്റ്റേഷനിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കൾക്കെതിരെ പര്യാപ്തമായ തെളിവുകളില്ലെന്ന് കോടതി. അഞ്ച് കെ.എസ്.യു നേതാക്കൾക്കും തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, വി.വി.അക്ഷയ്, സി.എച്ച്.മുബാസ്, ബിദുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർക്കാണ് തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ജാമ്യം അനുവദിച്ചത്. ഇവർ കഴിഞ്ഞ മാസം 25 മുതൽ റിമാൻഡിലായിരുന്നു.

കേസിൽ മന്ത്രിയെ ശാരീരികമായി ആക്രമിച്ചതിന്റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ പൊലീസിനായില്ല. കെ.എസ്.യു പ്രവർത്തകരുടെ കൈയിൽ കരിങ്കൊടി മാത്രമാണുണ്ടായിരുന്നതെന്നും ആയുധമുണ്ടായിരുന്നില്ലെന്നുമുള്ള കണ്ണൂർ ടൗൺ സ്‌റ്റേഷനിലെ പൊലീസുകാരുടെ മൊഴിയും നിർണായകമായി. നടന്നത് ഉന്തും തള്ളും മാത്രമെന്നുള്ള എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐ പ്രകാശ്, സി.പി.ഒ അഖിൽ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇത്രയും ദിവസം കഴിഞ്ഞിട്ടും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തത് അസ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു. സംഭവ സ്ഥലത്തു വച്ചുതന്നെ പ്രതികളെ പിടികൂടിയിട്ടും വധിക്കാൻ ശ്രമിച്ചുവെന്ന് പറയുന്ന ആയുധം കണ്ടെത്താൻ കഴിയായത്തതെന്തേയെന്നും കോടതി ചോദിച്ചു. നേരത്തേ കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.


കണ്ണൂർ റെയിൽവേസ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാജോർജ് എത്തിയപ്പോൾ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ മന്ത്രിക്ക് കഴുത്തിൽ ക്ഷതമേറ്റെന്നും ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് പൊലീസ് വധശ്രമം ഉൾപ്പെടെ ഒൻപതോളം ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത്.

TAGS: VEENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.