
അമ്പലപ്പുഴ: ജി.സുധാകരനെതിരെ അമ്പലപ്പുഴയിൽ സി.പി.എമ്മിന്റെ പോസ്റ്റർ പ്രചാരണം. 'രക്തസാക്ഷികൾ സിന്ദാബാദ്, വർഗവഞ്ചകന് മാപ്പില്ല, വോട്ടില്ല" എന്നെഴുതിയ പോസ്റ്റർ അമ്പലപ്പുഴ ഏരിയാ കമ്മിറ്റി അംഗങ്ങൾ മണ്ഡലത്തിൽ പതിപ്പിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഏരിയ കമ്മിറ്റി പോസ്റ്റർ പതിപ്പിക്കാൻ തീരുമാനിച്ചത്. വിശദീകരണ യോഗങ്ങൾ വ്യാപകമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.
രൂക്ഷ വിമർശനവുമായി ഏരിയാ സെക്രട്ടറി
സി.പി.എമ്മിൽ നിന്ന് അഞ്ചുപേർ പോലും പോകില്ലെന്നും സുധാകരൻ പൊളിറ്റിക്കൽ ഫോക്സ് ആണെന്ന് പ്രചരിപ്പിക്കുമെന്നും സി.പി.എം അമ്പലപ്പുഴ ഏരിയാ സെക്രട്ടറി സി.ഷാംജി പറഞ്ഞു. ആലപ്പുഴയിലെ തൊഴിലാളികളാണ് ജി.സുധാകരനെ വളർത്തിയത്. അധികാരത്തോടുള്ള ആർത്തിയാണ് അദ്ദേഹത്തിനെന്നും തനിക്ക് എന്തുഗുണം കിട്ടുമെന്ന് നോക്കിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ഷാംജി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |