SignIn
Kerala Kaumudi Online
Friday, 24 April 2026 4.18 PM IST

ചിട്ടിയോ ലോട്ടറിയോ ലഭിക്കാൻ മികച്ച അവസരം ഇവർക്കുണ്ട്, ബാങ്കുകളിൽ വലിയ നിക്ഷേപം നടത്തും

Increase Font Size Decrease Font Size Print Page
lottery

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 14 1201 കുംഭം 30 ശനിയാഴ്ച. (55 നാഴിക 37 വിനാഴിക വരെ ഉത്രാടം ശേഷം തിരുവോണം നക്ഷത്രം)

(ദശമി തിഥി 3 നാഴിക 57 വിനാഴിക വരെ ശേഷം ഏകാദശി)

(രാഹുകാലം 9 മണി മുതൽ 10.30 മണി വരെ)

അശ്വതി: ക്ഷേത്ര ദർശനത്തിനായി സമയം കണ്ടെത്തും. വിദ്യാർത്ഥികൾക്ക് നൃത്ത സംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. തൊഴിലിൽ അഭിവൃദ്ധി, യാത്രയിൽ നേട്ടങ്ങൾ, ധനപ്രാപ്തി, ദൈവാനുകൂല്യം.

ഭരണി: പരാജയഭീതി മാറും. മറ്റുള്ളവരെ സഹായിക്കും. അനാവശ്യമായി പണം ചെലവഴിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കും. പുതിയ ഗൃഹ ഉപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.

കാർത്തിക: പുതിയ നിക്ഷേപങ്ങൾ നടത്തും. ചില യാത്രകൾ ആവശ്യമായി വന്നേക്കാം. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടും.

ശുഭകാര്യങ്ങൾ നടക്കും, ധനപരമായ കാര്യങ്ങളിൽ വിജയം, ജീവിതത്തിൽ അഭിമാനകരമായ സംഗതികൾ സംഭവിക്കും.

രോഹിണി: ജീവിതത്തിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദം ആയിരിക്കും. ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും.

മകയിരം: കർമരംഗത്ത് സ്ഥാനമാനങ്ങൾ ലഭിക്കും. അന്യദേശയാത്ര വേണ്ടിവരും. നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തും. കുടുംബത്തിലെ സ്ത്രീകൾക്ക് അംഗീകാരം ലഭിക്കും.

തിരുവാതിര: സുഹൃത്തുക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകും. എന്നിരുന്നാലും ഇത് അധിക കാലം നീണ്ടുനിൽക്കില്ല. ഏത് കാര്യത്തിലും സത്യസന്ധമായി പ്രവർത്തിക്കാൻ ശ്രദ്ധിക്കുക. പ്രവർത്തിവിജയം, സന്താനങ്ങളെ കൊണ്ട് ഗുണം, പൊതുവെ ഐക്യത, അധികാര പരിധി വർദ്ധിക്കും.

പുണർതം: മേലുദ്യോസ്ഥരുടെ ആനുകൂല്യം ഉണ്ടാകും. സാഹസികമായി പ്രവർത്തിക്കും. ആരോഗ്യസ്ഥിതി തൃപ്തികരം. സന്താനങ്ങൾക്ക് ജോലി ലഭ്യത, സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

പൂയം: എന്തു ക്ലേശങ്ങൾ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിർത്തിക്കൊണ്ടു പോകാൻ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം.

ആയില്യം: ആലോചിക്കാതെ പ്രവർത്തിച്ച് അബദ്ധത്തിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിക്കണം. അനാവശ്യമായി പണം ചെലവാകും, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും. മുമ്പ് സഹായം സ്വീകരിച്ചിരുന്നവർ ശത്രുക്കൾ ആകും.

മകം: അനാവശ്യമായ ചിന്തകൾ അവസാനിപ്പിക്കണം. ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ വളരെ ശ്രമകരം ആയിരിക്കും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, കോടതി നടപടികൾ നേരിടേണ്ടി വരും.

പൂരം: സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. ബന്ധുക്കൾ മൂലം ക്ലേശിക്കും. ബിസിനസ്സ് ലാഭം കുറയും. സ്ത്രീകൾ വഴി പ്രയാസങ്ങൾ, വിശ്വാസവഞ്ചന നേരിടും, ശത്രുവിന്റെ മേൽ വിജയം നേടും. ദുർവ്യയം ധാരാളം ഉണ്ടാകും.

ഉത്രം: കഴിഞ്ഞത് കഴിഞ്ഞു എന്ന കാര്യത്തെ കുറിച്ച് ബോധവാന്മാരാകുക. ഇപ്പോഴുള്ള ജീവിതത്തിലും ഇനി വരാനിരിക്കുന്ന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.

അത്തം: സ്വന്തമായി ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. ചില കാര്യങ്ങൾ നന്നായോ ആലോചിച്ച് മാത്രം ചെയ്യുക. പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

ചിത്തിര: എല്ലാ കാര്യത്തിലും കൃത്യത പുലർത്താൻ ശ്രമിക്കും. നിങ്ങൾ ആസൂത്രണം ചെയ്തതുപോലെ എല്ലാ കാര്യങ്ങളും സംഭവിക്കണമെന്നില്ല.
താൽക്കാലിക ജോലി സ്ഥിരമാകും, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും.

ചോതി: പൊതുപ്രവർത്തകർ മറ്റുള്ളവരാൽ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും. നൂതന സംരംഭങ്ങളുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചേക്കാം. ആരോഗ്യ നില തൃപ്തികരം, പുതിയ തൊഴിൽ ലഭിക്കും, കുടുംബ സുഖം, മംഗള കർമ്മങ്ങളിൽ സഹകരിക്കും.

വിശാഖം: നല്ല ചിന്തകൾ കൊണ്ട് മനസ് നിറയ്ക്കാൻ ശ്രമിക്കണം. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങളിൽ അനുകൂലമായ നിലപാട്, യാത്രകൾ വേണ്ടി വരും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ. ജോലിക്കായി കൂടുതൽ സമയം മാറ്റിവയ്ക്കും.

അനിഴം: പഠനത്തിൽ ഉന്നതിയുണ്ടാകും. വ്യവഹാര കാര്യത്തിൽ തീർപ്പ്‌ കൽപിക്കും. സർക്കാർ ആനുകൂല്യം ലഭിക്കും. കുടുംബാംഗങ്ങൾ സ്‌നേഹത്തോടെ പെരുമാറും, വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും.

കേട്ട: രാഷ്ട്രീയപ്രവർത്തകർ പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. ബന്ധുക്കളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. ഗൃഹാലങ്കാര വസ്തുക്കൾക്കായി പണം ചെലവഴിക്കും.സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.

മൂലം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. സഹോദരസ്ഥാനീയർക്ക് രോഗാരിഷ്ടതകൾ അനുഭവപ്പെടും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കാര്യങ്ങൾ വളരെ പ്രതികൂലമാകും, വാഹനം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക.

പൂരാടം: അതിർത്തി തർക്കം സംബന്ധമായി അയൽക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതാവിന്റെ ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും.

ഉത്രാടം: മുൻകോപം നിയന്ത്രിക്കുക. ഉദ്യോഗസ്ഥന്മാർക്ക് സഹനശക്തിയും ക്ഷമയും അത്യന്താപേക്ഷിതമാണ്. കാർഷിക മേഖലയിലുള്ളവർക്ക് ധനനഷ്ടം ഉണ്ടാകും. വിവാദങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം, സമയം തീർത്തും പ്രതികൂലമാണ്, പ്രണയം കാരണം കഷ്ടപ്പാടുകൾ.

തിരുവോണം: മക്കളിൽ നിന്ന് മുൻകോപവും തന്നിഷ്ടവും പ്രവർത്തിക്കുന്നത് മുഖേന മനഃക്ലേശത്തിനിടയാക്കും. ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ, തൊഴിൽ പരമായി എതിർപ്പുകൾ, അനുകൂലികൾ ശത്രുക്കൾ ആകും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

അവിട്ടം: സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. ധനപരമായ നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ വന്നു ചേരും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. സാമ്പത്തിക നഷ്ടം, ആരോഗ്യ കാര്യങ്ങളിൽ മോശ സമയം, വിശ്വസ്തർ അവശ്യ സമയത്ത് സഹായിക്കില്ല.

ചതയം: മാതാവിനോ മാതൃസ്ഥാനീയർക്കോ രോഗാരിഷ്ടതകൾ ഉണ്ടാകും. സഹോദരസ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. സാമ്പത്തിക ബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. അനാവശ്യമായി പണം ചെലവാകും, മിത്രങ്ങൾ ശത്രുക്കൾ ആകും.

പൂരുരുട്ടാതി: മുൻകോപം നിയന്ത്രിക്കുക. കർമ്മരംഗത്ത് പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കാൻ തടസം നേരിടും. കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങൾ തീരുമാനിക്കാവൂ.

ഉത്തൃട്ടാതി: ബന്ധുമിത്രാദികളിൽ നിന്നും അപ്രതീക്ഷിതമായ എതിർപ്പുകളെ തരണം ചെയ്യേണ്ടിവരും. സഹോദരന്റെ വിവാഹം സമംഗളം നടത്താൻ തീരുമാനമാകും. യാത്രമൂലം നേട്ടം, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം, ഇഷ്ടഭോജനം സാദ്ധ്യമാകും.

രേവതി: സാമ്പത്തികനേട്ടം അനുഭവപ്പെടും. സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ബിസിനസ്സിൽ നിന്നും പ്രയത്നത്തിന് തക്കതായ ലാഭം ലഭിക്കും. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. യാത്രമൂലം നേട്ടം, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം.

TAGS: CHITS, LOTTERY, INVESTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.