
കൊച്ചി: ഗതാഗത മന്ത്രി കെ.ബി. ഗണേശ്‌കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ മിഡ്‌നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനിക്ക് ടെൻഡർ നടപടികളില്ലാതെ കേരഫെഡിന്റെയും മിൽമയുടെയും ഉത്പന്നങ്ങളുടെ വിദേശ വ്യാപാരക്കരാർ ലഭിച്ചത് വിജിലൻസ് അന്വേഷിക്കണമെന്ന് പരാതി.
കടവന്ത്ര സ്വദേശിയും പൊതുപ്രവർത്തകനുമായ ചെഷയർ ടാർസനാണ് പരാതിക്കാരൻ.
അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം, അന്യായമായ ആനുകൂല്യം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.കേരഫെഡ് വെളിച്ചെണ്ണ ദുബായിലും മിൽമയുടെ ഉത്പന്നങ്ങൾ ന്യൂസിലൻഡിലും ഓസ്‌ട്രേലിയയിലുമാണ് മിഡ്‌നൈറ്റ് സൺ ഗ്ലോബൽ കമ്പനി വിൽക്കുന്നത്. ടെൻഡറോ താത്പര്യപത്രമോ ക്ഷണിക്കാതെയാണ് വിതരണച്ചുമതല ഏൽപ്പിച്ചത്. ഇക്കാര്യം മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഉന്നത സമ്മർദ്ദത്തെത്തുടർന്ന് കമ്പനിക്ക് കൈമാറുകയെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |