
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തുന്ന 2026ലെ കംബൈൻഡ് മെഡിക്കൽ സർവീസസ് (സിഎംഎസ്) പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലായി നൂറുകണക്കിന് ഒഴിവുകളിലേക്കാണ് ഇത്തവണ നിയമനം നടക്കുന്നത്. മെഡിക്കൽ ഓഫീസർ ഗ്രേഡ് മുതൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ വരെയുള്ള തസ്തികകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡിൽ 864 ഒഴിവുകളും, റെയിൽവേ ഉൾപ്പെടെയുള്ള അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ 450 ഒഴിവുകളുമുണ്ട്. കൂടാതെ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിലിലും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലുമായി ഒഴിവുകളും വരുന്നുണ്ട്. ഓഗസ്റ്റ് രണ്ടിനാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അംഗീകൃത മെഡിക്കൽ കോളേജിൽ നിന്നുള്ള എംബിബിഎസ് ബിരുദമാണ് അടിസ്ഥാന യോഗ്യത.
2026 ഓഗസ്റ്റ് ഒന്നിന് 32 വയസ് കവിയാൻ പാടില്ല (അതായത് 1994 ഓഗസ്റ്റ് രണ്ടിന് മുൻപ് ജനിച്ചവരാകരുത്). അപേക്ഷാ ഫീസായി 200 രൂപയും സമർപ്പിക്കണം. എന്നാൽ സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും തുടർന്ന് അഭിമുഖവും ഉൾപ്പെടുന്ന രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെഡിസിൻ, സർജറി തുടങ്ങി നിങ്ങളുടെ വിഷയങ്ങളിലെ അറിവ് പരിശോധിക്കുന്ന രണ്ട് പേപ്പറുകളാണ് പരീക്ഷയിലുണ്ടാവുക.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 മുതൽ 1,77,500 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും.
പ്രധാന വിവരങ്ങൾ
അവസാന തീയതി: 2024 മാർച്ച് 31
പരീക്ഷാ തീയതി: 2024 ഓഗസ്റ്റ് 02
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: upsconline.nic.in
ഒഴിവുകൾ: ആകെ 1350ൽ അധികം പോസ്റ്റുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |