
ന്യൂഡൽഹി: ഭൂമി എപ്പോഴും ഒരു മികച്ച നിക്ഷേപമാണെന്നാണ് പലരുടെയും അഭിപ്രായം. പണവും സ്വർണവും അങ്ങനെതന്നെ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതിന് പകരം പലരും ഭൂമിവാങ്ങി വയ്ക്കുന്നു. അത്തരമൊരു ഭൂമി വാങ്ങിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഒരു സ്റ്റോക്ക് മാർക്കറ്റ് വ്യാപാരിയായ സ്വപ്നിൽ കൊമ്മവാർ തന്റെ എക്സ് പേജിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അമ്മാവൻ ജന്മനാട്ടിൽ വെറും 60,000 രൂപയ്ക്ക് നാല് ഏക്കർ ഭൂമി വാങ്ങിയെന്നും അതിൽ നിന്ന് ഇപ്പോൾ ഏകദേശം 25 കോടി രൂപയോളം സമ്പാദിച്ചെന്നും അയാൾ അവകാശപ്പെടുന്നു. ആ ഭൂമിയിൽ നിന്ന് അമ്മാവന് മാസം 14.5 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്നും സ്വപ്നിൽ വ്യക്തമാക്കുന്നു. അത് എങ്ങനെയെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്.
'എന്റെ നാട്ടിൽ നിന്നുള്ള യഥാർത്ഥ കഥയാണിത്. 1990ൽ എന്റെ അമ്മാവൻ ഏക്കറിന് 15,000 രൂപയ്ക്ക് നാല് ഏക്കർ ഭൂമി വാങ്ങി. ആകെ നിക്ഷേപം: 60,000. വർഷങ്ങൾ കഴിഞ്ഞ് ആ പട്ടണം വികസിച്ചു. ഇപ്പോൾ ആ ഭൂമിയുടെ രണ്ട് ഏക്കറിന് 25 കോടി രൂപയാണ്. രണ്ട് ഏക്കർ വിറ്റ് അദ്ദേഹം 25 കോടി രൂപ നേടി. ആ 25 കോടി ബാങ്കിൽ സ്ഥിര നിക്ഷേപമായി ഇട്ടു. പ്രതിമാസം ഇപ്പോൾ 14.5 ലക്ഷം പലിശ ലഭിക്കുന്നു. ശരിയായ ഭൂമി കെെവശം വയ്ക്കുമ്പോഴാണ് സമ്പത്ത് ഉണ്ടാകുന്നത്'- എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. പോസ്റ്റ് പെട്ടെന്ന് തന്നെ വെെറലായി.
A true story from my hometown!
— Swapnil Kommawar (@KommawarSwapnil) March 12, 2026
In 1990, my uncle bought 4 acres of land for 15,000 per acre.
Total investment: 60,000.
The town developed over the years. and now even a district.
Now, DMart bought 2 acres of that land from him for 25 crores.
He has now put the 25 crores in a…
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |