തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സംസ്ഥാന ഭാരവാഹികൾക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി തിരഞ്ഞെടുപ്പ് സമിതി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ, പാലോട് രവി എന്നിവർക്കെതിരെയാണ് ആരോപണം.ഇവരെ സ്ഥാനാർഥികളാക്കിയാൽ വിമതരെ ഇറക്കുമെന്ന നിലപാടിലാണ് സമിതി. കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാത്ത പ്രസിഡന്റിനെതിരെ വ്യാജ അംഗത്വം, കണക്കില്ലാത്ത പിരിവ്, കോടികളുടെ വെട്ടിപ്പ് തുടങ്ങിയ പരാതികളാണുള്ളത്. ആസ്ഥാന മന്ദിര നിർമാണത്തിനായി 2012 മുതൽ പിരിച്ച ഒമ്പതരക്കോടിയോളം രൂപയിൽ ഏഴ് കോടിയുടെ കണക്കിൽ ചന്ദ്രശേഖരൻ ക്രമക്കേട് വരുത്തിയെന്നാണ് പരാതി.
1.20 കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലത്തെ കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊളിച്ചുനീക്കാൻ ഓംബുഡ്‌സ്മാൻ നിർദേശിച്ചിരുന്നു. വിവിധ കോടതികളിൽ നിലവിലുള്ള കേസുകൾ ഉയർത്തിക്കാട്ടി നിയമപോരാട്ടത്തിന്
ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് സമിതി.അന്തരിച്ച മണ്ഡലം പ്രസിഡന്റ് അജയകുമാറിന്റെ കുടുംബസഹായ ഫണ്ടായി പിരിച്ച 35 ലക്ഷം രൂപ എട്ടു വർഷമായിട്ടും കൈമാറിയിട്ടില്ല. പ്രതാപന്റെ നേതൃത്വത്തിൽ നടന്ന ഈ ഫണ്ട് സമാഹരണത്തിൽ ചന്ദ്രശേഖരനും അന്നത്തെ ഓർഗനൈസിങ് സെക്രട്ടറി പാലോട് രവിക്കും വ്യക്തമായ പങ്കുണ്ടെന്ന് സമാന്തര സമിതി ഭാരവാഹികൾ ആരോപിച്ചു.
സംസ്ഥാന കമ്മിറ്റി ഓഫീസ് കരുണാകര മന്ദിരം വില്പനയ്ക്ക് വച്ചിരുക്കുകയാണ് വില്പന നടന്നാൽ തൊഴിലാളികളുമായി കൂട്ട സത്യാഗ്രഹ സമരം നടത്തുമെന്ന് സമിതി ചെയർമാൻ ആർ.എം.പരമേശ്വരൻ,ജനറൽ കൺവീനർ ചീങ്ങന്നൂർ മനോജ്,കോർഡിനേറ്റർ പി.സുധാകരൻ,സിബിക്കുട്ടി ഫ്രാൻസിസ്, വർഗ്ഗീസ് ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |