SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.10 AM IST

കെട്ടിക്കിടക്കുന്ന വാഹന പിഴ കേസുകൾ തീർപ്പാക്കാൻ 50% ഇളവ്

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് ലഭിക്കും. ഇതു സംബന്ധിച്ച് ഇന്നലെ ഉത്തരവിറങ്ങി.

ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ കഴി‌ഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ട്രാൻസ്പോർട്ട് കമ്മിഷണർ എച്ച്.നാഗരാജു നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് പിഴയിൽ പകുതി കുറയ്ക്കാൻ തീരുമാനിച്ചത്. പിഴ കുടിശ്ശികയിൽ ഡിസ്കൗണ്ട് നൽകുമെന്ന് ജനുവരി 26ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 2024 ഡിസംബർ 31 വരെയുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കുമാണ് പിഴയിളവ് അനുവദിക്കുന്നത്. ഒരേ വാഹനങ്ങൾക്ക് നിരവധി ഇ-ചെലാൻ പെൻഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ വരുന്നതുമാണ് ഇ-ചെലാൻ അടയ്ക്കുന്നതിൽ നിന്ന് വാഹന ഉടമകളെ പിന്തിരിപ്പിക്കുന്നത്.

ഇ-ചെലാൻ കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വർദ്ധിക്കുകയാണ്. അതിനാലാണ് ഇ-ചെലാനുകളുടെ തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നിയമ ലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ ഏപ്രിൽ 30ന് മുമ്പ് അടച്ച് തീർക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.

ഇളവ് ലഭിക്കുന്നതിനായി https://services.mvd.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

TAGS: FINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.